ഇന്ന് സംസ്ഥാന‌ത്ത് ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ

കേരളത്തിൽ ഇന്ന് ലോക്ക്ഡൗൺ സമാന നിയന്ത്രങ്ങൾ.മൂന്നാം തരംഗം ആരംഭിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ലോക്ക്ഡൗൺ ആണിത് . അനാവശ്യമായി പുറത്തിറങ്ങിയാൽ നടപടിയുണ്ടാകും. അവശ്യസര്‍വീസുകളായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്‌ഥാന സ്വയംഭരണ, പൊതുമേഖലാ സ്‌ഥാപനങ്ങള്‍ എന്നിവ വകുപ്പ്‌ തലവന്മാര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ തുറന്ന്‌ പ്രവര്‍ത്തിക്കാം.ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കരുതണം. മത്സരപരീക്ഷകള്‍ക്ക്‌ അഡ്‌മിറ്റ്‌ കാര്‍ഡുകള്‍, ഐഡന്റിറ്റി കാര്‍ഡുകള്‍, ഹാള്‍ടിക്കറ്റ്‌ എന്നിവ ഉപയോഗിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ക്കും പരീക്ഷാ ഉദ്യോഗസ്‌ഥര്‍ക്കും യാത്ര അനുവദിക്കും.ദീര്‍ഘദൂര യാത്രക്ക് പോകുന്നവര്‍ യാത്രാ രേഖകള്‍ കാണിക്കണം.അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രം തുറക്കാം.ഹോട്ടലുകളില്‍ പാഴ്സല്‍ […]

Continue Reading

തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെ: മന്ത്രി വി ശിവന്‍കുട്ടി

ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിലവില്‍ ഉച്ചവരെയാണ് ക്ലാസുകള്‍ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ 14 ന് തുടങ്ങും.പരീക്ഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. മോഡല്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പും നടക്കുകയാണ്. പാഠ ഭാഗങ്ങള്‍ തീര്‍ക്കുകയാണ് ലക്ഷ്യം.ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലെ പ്രവര്‍ത്തന മാര്‍ഗരേഖ തിങ്കളാഴ്ച പുറത്തുവിടുമെന്നും തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.

Continue Reading

കൈക്കൂലി വാങ്ങിയ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.ടി. രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിച്ചത്.രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രാജേഷിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് അന്വേഷണ വിധേയമായി ഉടന്‍ പ്രാബല്യത്തില്‍ വരത്തക്ക വിധത്തില്‍ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവായത്.രോഗികളില്‍ നിന്നും ചികിത്സയ്ക്കായി പണം ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി വീണാ […]

Continue Reading

വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ തീയതി നീട്ടി

ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച വാഹന നികുതി കുടിശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ സർക്കാർ നീട്ടി. പദ്ധതി പ്രകാരം കുടിശിക അടയ്ക്കുന്ന വാഹനങ്ങളുടെ 2016 മാർച്ച് 31 വരെയുള്ള കുടിശിക സർക്കാർ ഒഴിവാക്കിയിട്ടുണ്ട്.31-03-2020 ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം നികുതി കുടിശിക വരുത്തിയിട്ടുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് നാലു വർഷത്തെ നികുതി കുടിശികയുടെ 30 ശതമാനവും നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നികുതി ബാധ്യതകളിൽ നിന്ന് ഒഴിവാകാം.

Continue Reading

ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

കാസർകോട് മഞ്ചേശ്വരത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.സ്ഥലമുടമ വിശ്വനാഥ ഭട്ടിന്റെയും മരിച്ച ശിവചന്ദിന്റെ കൂടെ ജോലി ചെയ്ത തൊഴിലാളികളുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ കുഴക്കുന്നത്. ആദ്യം കുളത്തിൽ വീണ് മരിച്ചുവെന്ന് സ്ഥലമുടമ പറഞ്ഞെങ്കിലും പിന്നീട് മരം വെട്ടുന്നതിനിടെ ഷോക്കേറ്റ് മരിച്ചുവെന്നാണ് മൊഴി നൽകിയത്. ശിവ ചന്ദിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടാണെന്ന് കൂടെയുണ്ടായിരുന്ന ബന്ധു അറിയിച്ചു. […]

Continue Reading

ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം: കാന്തപുരം

കോഴിക്കോട്: കര്‍ണാടകയിലെ ചില കോളജുകളില്‍ ഹിജാബ് ധരിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത് മൗലികാവകാശ ലംഘനമാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.ഇന്ത്യ ബഹുസ്വര മതേതര രാജ്യമാണെന്നും മറ്റെല്ലാം ആ അവിഭാജ്യ ആശയത്തിന്റെ കീഴിലാണെന്നും ഭരണാധികാരികള്‍ മനസിലാക്കാതിരിക്കുന്നത് ഗുരുതരമായ തെറ്റാണ്. മുസ്ലീങ്ങളെ ഈ രാജ്യത്ത് രണ്ടാംതരം പൗരന്മാരാക്കി ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ചിലരുടെ മനസിലുള്ളതെന്ന് സംശയിക്കുന്ന നിലയിലാണ് കാര്യങ്ങള്‍.രാജ്യത്തെ ഓരോ പൗരനും ഇഷ്ടമുള്ള മതം അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യത്തെ മൗലികാവകാശമായി നമ്മുടെ ഭരണഘടന […]

Continue Reading

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗായികയുടെ ആരോഗ്യ നില നിരീക്ഷിക്കുന്നത്.ആരോഗ്യനിലയിൽ നേരിയ വ്യത്യാസമുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് കുറച്ച് സമയം മുൻപ് ഡോ പ്രതീക് സമദാനി മാധ്യമങ്ങളോട് പറഞ്ഞത്.കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത്.വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് […]

Continue Reading

മുസ്ലിം യൂത്ത്‌ ലീഗ്‌ സ്പോർട്ട്സ്‌ കിറ്റുകൾ നൽകി

കെല്ലൂർ:കെല്ലൂർ ടൗൺ മുസ്ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്പോർട്ട്സ്‌ ഇനങ്ങൾക്കുള്ള കിറ്റുകളുടെ വിതരണോത്ഘാടനം മുസ്ലിം യൂത്ത്‌ ലീഗ്‌ ജില്ല ട്രഷറർ ഉവൈസ്‌ എടവെട്ടൻ നിർവ്വഹിച്ചു.സി കെ അബ്ദുറഹ്മാൻ,ആഷിഖ്‌ എം.കെ,എൻ റസാഖ്‌,എം.കെ അഷ്കർ,റഷീദ്‌ കമ്പർ,ഷമീർ തുരുത്തിയിൽ,ഉനൈസ്‌ കാഞ്ഞായി,മഷ്‌ഹൂദ്‌ പുറക്ക എന്നിവർ സന്നിഹിതരായിരുന്നു.

Continue Reading

പ്രയാണം ക്യാമ്പയിൻ സംഘടിപ്പിച്ചു

കുഞ്ഞോം:പുതിയ കാലം പുതിയ ഭാവം എന്ന പ്രമേയത്തിൽ കുഞ്ഞോം ശാഖയിൽ പ്രയാണം 2021 – 22- ക്യാമ്പയിൻനിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രടറി പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. അഹമ്മദ് മാസ്റ്റർ, കബീർ മാനന്തവാടി,ജലീൽ പടയൻ,ടി.മൊയ്തു,സലീം അസ്ഹരി,അനീസ് കാപ്പിക്കണ്ടി,ഹംസ്സ,മുനീർ എന്നിവർ സംസാരിച്ചു

Continue Reading

ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു

പുല്‍പ്പള്ളി: ബത്തേരി റോഡിലെ ചീയമ്പം ഇറക്കത്തിലുള്ള വളവില്‍ ലോഡുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറഞ്ഞു. റോഡരികിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് രാവിലെ 10.30 യോടെയാണ് അപകടം. ചീയമ്പത്ത് മത്സ്യവില്‍പ്പനശാലയിലെ സന്തോഷിനാണ് പരിക്കേറ്റത്. കൊല്‍ക്കത്തയില്‍ നിന്നും അരിയുമായി പുല്‍പ്പള്ളിലേക്ക് വരികയാരിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഈ വളവില്‍ അപകടം ഉണ്ടാകുന്നത് പതിവായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading