പാലിയേറ്റീവ് നഴ്സുമാരെ ആദരിച്ചു

കൽപ്പറ്റ: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി ജെ.സി.ഐ കൽപ്പറ്റ യുടെ നേതൃത്വത്തിൽ മേപ്പാടി ജ്യോതി പെയിൻ & പാലിയേറ്റീവ് കെയറിലെ പാലിയേറ്റീവ് നഴ്സുമാരെ ആദരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുനീറ മുഹമ്മദ് റാഫി ഉത്ഘാടനം ചെയ്തു.ജെ.സി.ഐ കൽപ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അരുൺദേവ് സി.എ, സി.എച്ച്.സുബൈർ, എൻ.കെ.വർക്കി, ബീന സുരേഷ്, കെ.ജയകൃഷ്ണൻ, ഷമീർ പാറമ്മൽ, കെ.രാധാകൃഷ്ണൻ അർജുൻ മത്യാസ്, ശിഖ ടീച്ചർ,ലില്ലി ഈപ്പൻ, രാധ.എം, സുഹറാബി.കെ.എം, റംല ഹംസ എന്നിവർ […]

Continue Reading

വയനാട് ചുരത്തിൽ അജ്ഞാത മൃതദേഹം

ലക്കിടി:വയനാട് ചുരത്തില്‍ അജ്ഞാത മൃതദേഹം.ഒമ്പതാം വളവിന് സമീപം മുപ്പതടിയോളം താഴ്ചയിൽ വനപ്രദേശത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. നീല ജീന്‍സ് പാന്റും ക്രീം കളര്‍ ഷര്‍ട്ടുമാണ് വേഷം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് ബാഗും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.ഇൻക്വസ്റ്റ് നടപടികൾക്ക്‌ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും.

Continue Reading

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിരമിച്ചു

കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിനിടെ 39 കാരനായ താരത്തിനു പരിക്ക് പിടിപ്പെട്ടിരുന്നു. പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്നു എന്ന് അറിയിച്ചാണ് ശ്രീശാന്തിന്‍റെ റിട്ടയര്‍മെന്‍റ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ കാര്യം അറിയിച്ചത്. ”അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, […]

Continue Reading

50 കോടി ക്ലബ്ബിൽ ഭീഷ്മ പർവ്വം; മെഗാസ്റ്റാറിന്റെ രാജകീയ എൻട്രി..!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പർവം നേടുന്ന മെഗാ വിജയം ആഘോഷിക്കുകയാണ് ഇപ്പോൾ മമ്മൂട്ടി ആരാധകർ. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയി മാറിയ ഭീഷ്മ പർവം ഇപ്പോൾ ഒഫീഷ്യൽ ആയിത്തന്നെ അൻപത് കോടി ക്ലബ്ബിൽ ഇടം നേടി എന്ന വാർത്തയാണ് പുറത്തു വരുന്നത്. ആറു ദിവസം കൊണ്ടാണ് അൻപത് കോടി എന്ന നേട്ടത്തിൽ ഭീഷ്മ പർവം എത്തിയത്. അദ്ദേഹത്തിന്റെ ആദ്യത്തെ അൻപത് കോടി ഗ്രോസ്സ് ചിത്രമാണ് ഇത്. വൈശാഖ് ഒരുക്കിയ മധുര രാജ ആയിരുന്നു […]

Continue Reading

സുവർണ്ണ ജൂബിലി നിറവിൽ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ പളളി

മാനന്തവാടി: 1973 ൽ സ്ഥാപിതമായ മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സുവർണ്ണ ജൂബിലി നിറവിൽ. ഇതിൻ്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും. 12 ന് രാവിലെ 9.30ന് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഒ.ആർ. കേളു എംഎൽഎ നിർവഹിക്കും. സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നഗരസഭാ അധ്യക്ഷ സി.കെ. രക്തവല്ലി ഉദ്ഘാടനം ചെയ്യും. സുവർണ്ണ ജൂബിലി ലോഗോ രൂപകൽപന ചെയ്ത അനീസ് മാനന്തവാടിയെ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. സിന്ധു […]

Continue Reading

പ്രണയം നിരസിച്ചതിന് സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കൊച്ചി: കൊച്ചിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോറിക്ഷ ഇടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂര്‍ പാതാളത്താണ് പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് (Murder attempt). ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിക്ക് (Student) നേരെ ആക്രമണം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പാതാളം വള്ളോപ്പിള്ളി സ്വദേശി നാഗരാജിന്‍റെ മകന്‍ ശിവ, ഇയാളുടെ ബന്ധുവായ കാര്‍ത്തി ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം എന്നിവരെ പൊലീസ് അറസ്റ്റ് […]

Continue Reading

തിരുവല്ലം കസ്റ്റഡി മരണം;എസ് ഐ അടക്കം 3 പൊലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:തിരുവല്ലം കസ്റ്റഡി മരണ കേസിൽ മൂന്ന് പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ. തിരുവല്ലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ, ​ഗ്രേഡി എസ് ഐ സജീവ്, വൈശാഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സി ഐ ക്ക് കാരണം കാണിക്കൽ(memo) നോട്ടീസും നൽകിപ്രതികളെ കസ്റ്റഡിലെടുത്തപ്പോൾ നടപക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണർ സപ്ർജൻ കുമാറിന്റെ നടപടി. കസ്റ്റഡിയിലെടുത്ത സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കസ്റ്റഡിയിൽ മർദനമേറ്റതിനെ തുടർന്നാണ് മരണൺ സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും […]

Continue Reading

സ്വര്‍ണ്ണവില റിക്കേര്‍ഡിലേക്ക് പവന് ഒറ്റയടിക്ക് കൂടിയത് 1040 രൂപ

സ്വര്‍ണ്ണവില റിക്കേര്‍ഡിലേക്ക്.ഇന്ന് പവന് 1,040 രൂപ വര്‍ധിച്ച് 40,560 രൂപയായി. ഗ്രാമിന് 5,070 രൂപയാണ് വില.യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഇതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ത്തിലേക്കു തിരിഞ്ഞതായി വിദഗ്ധര്‍ പറയുന്നു. ഈ മാസം ആദ്യദിനം പവന് 37,360 രൂപ എന്ന നിലയിലാണ് സ്വര്‍ണം വ്യാപാരം തുടങ്ങിയത്. തൊട്ടടുത്ത ദിനം 38160 രൂപയിലെത്തി. മാര്‍ച്ച് മൂന്നിന് 320 രൂപ കുറഞ്ഞ് 37840 രൂപയായി. കോവിഡ് മഹാമാരിക്കാലത്താണ് […]

Continue Reading

കാല്‍നട ജാഥ സംഘടിപ്പിച്ചു

കല്‍പറ്റ:വനിത ശിശുവികസന വകുപ്പും വണ്‍ സ്റ്റോപ്പ് സെന്ററും സംയുക്തമായി അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കല്‍പറ്റയില്‍ സംഘടിപ്പിച്ച കാല്‍നടപ്രചരണ ജാഥ ജില്ലാ കളക്ടര്‍ എ.ഗീത ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ. വി ആശമോള്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.ഹഫ്സത്ത്, വണ്‍ സ്റ്റോപ്പ് സെന്റര്‍ ജീവനക്കാര്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, വിവിധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

അന്താരാഷ്ട്ര വനിത ദിനം ആചരിച്ചു

കല്‍പറ്റ:’നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ’ എന്ന സന്ദേശമുയര്‍ത്തി അന്താരാഷ്ട്ര വനിത ദിനത്തില്‍ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ജില്ലാ കളക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ കെ. വി ആശമോള്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വനിതകള്‍, ഉജ്യല ബാല്യ പുരസ്‌കാരം നേടിയ കുട്ടികള്‍, ശിശുസംരക്ഷ സ്ഥാപനങ്ങളിലെ ചിത്രരചന മത്സര വിജയികള്‍, ചുമര്‍ചിത്ര […]

Continue Reading