ഒടുവിൽ കടുവയെ പിടികൂടി

മാനന്തവാടി:മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനം വകുപ്പ് പിടികൂടി. വനം വകുപ്പ് സീനിയർ വെറ്റിനറി സർജൻ ഡോ.അരുൺ സക്കറിയുടെ നേതൃത്വത്തിൽ മയക്കുവെടി വെച്ചാണ് കടുവയെ പിടികൂടിയത്. നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡി എഫ് ഒ മാരുടെ സാന്നിധ്യത്തിലായിരുന്നു നടപടി.

Continue Reading

വാഹനത്തിലും മറ്റുമായ അനധികൃത കച്ചവടം നിയന്ത്രിക്കണം:കെ ആർ എഫ് എ

മാനന്തവാടി : വാഹനത്തിലും തെരുവോരങ്ങളിലും സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ചുള്ള യാതൊരു നിയമ വ്യവസ്ഥകളും പാലിക്കാത്ത അധികൃത കച്ചവടം നിയന്ത്രിക്കണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെറുകിട റീട്ടെയിൽ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന ഇത്തരത്തിലുള്ള കച്ചവടങ്ങൾ നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻറ്കൾ തയ്യാറാകണമെന്ന് പ്രവർത്തകസമിതി യോഗം ശക്തമായി ആവശ്യപ്പെട്ടു..യോഗത്തിൻറെഉദ്ഘാടനം ജില്ല ജനറൽ സെക്രട്ടറി ഷാജി കല്ലടാസ് നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് യു വി മെഹബൂബ് അധ്യക്ഷത വഹിച്ചു ജില്ല പ്രസിഡൻറ് അൻവർ കെ സി […]

Continue Reading

എൻ.വൈ.സി വയനാട് ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചു

കല്പറ്റ:എൻ സി പി യുടെ യുവജന സംഘടനയായ നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ്‌ ജോഷി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.എൻ സി പി ജില്ലാ പ്രസിഡന്റ്‌ ഷാജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ സി ആർ സജിത്ത് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. എൻ സി പി സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, വന്ദന ഷാജു,അനൂപ് ജോജോ, സലീം കടവൻ, എ കെ രവി,എ പി ഷാബു,ജൂലേഷ്, സനൽ മൂലക്കുടി, പി […]

Continue Reading

സെൻസെക്‌സിൽ 1,128 പോയന്റിന്റെ കുതിപ്പ്

മുംബൈ: ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകൾ വ്യാഴാഴ്ചയും വിപണിയെ തുണച്ചു. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലവും ഉറ്റുനോക്കുകയാണ് നിക്ഷേപകർ. നിഫ്റ്റി 16,650 കടന്നുമുന്നോട്ടുപോകുകയാണ്. ആന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ 12ശതമാനത്തിലേറെ ഇടിവുണ്ടായതാണ് ഓഹരി സൂചികകൾ നേട്ടമാക്കിയത്. സെൻസെക്സ് 1,128 പോയന്റ് ഉയർന്ന് 55,775ലും നിഫ്റ്റി 314 പോയന്റ് നേട്ടത്തിൽ 16,659ലുമാണ് വ്യാപാരം ആരംഭിച്ചത്.

Continue Reading

പഞ്ചാബിൽ കോൺഗ്രസ് തോൽവിയിലേക്ക്; എഎപിക്ക് വമ്പൻ ലീഡ്

അമൃത്സർ: എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെക്കുന്ന രീതിയിൽ പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വമ്പൻ ലീഡ്. ഭരണത്തിലുള്ള കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് എഎപി മുന്നേറ്റം. ശിരോമണി അകാലിദളും കോൺഗ്രസിന് പിന്നാലെയുണ്ട്. ആദ്യ ഘട്ട ഫലമനുസരിച്ച് എഎപി ഇതിനോടകം 83 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. കോൺഗ്രസ് 18 സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. ശിരോമണി അകാലിദൾ എട്ട് സീറ്റിൽ മുന്നിലാണ്. അമൃത്സർ ഈസ്റ്റിൽ മത്സരിക്കുന്ന പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ഏറെ പിന്നിലാണ്. മുഖ്യമന്ത്രി ചരൺജിത് സിങ് […]

Continue Reading

സ്വർണവിലയിൽ റെക്കോർഡ് ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1280 രൂപ

കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് ഇടിവ്. സമീപകാലത്തെ ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കുറഞ്ഞു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ ഗ്രാമിന് 4820 രൂപയാണ്. ഒരു പവൻ സ്വർണത്തിന് 38560 രൂപയുമാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞു. ഗ്രാമിന് 3980 രൂപയാണ് ഇന്നത്തെ വില.

Continue Reading

പഞ്ചാബ് തൂത്തുവാരാൻ ആം ആദ്മി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പഞ്ചാബിലും ഗോവയിലും കോൺഗ്രസിന് വൻ തിരിച്ചടി. പഞ്ചാബിൽ ആം ആദ്മി പാർട്ടി ഏകദേശം ഭരണമുറപ്പിച്ചിട്ടുണ്ട്. ഫലസൂചനകൾ പ്രകാരം 90 സീറ്റുകളിൽ ആം ആദ്മി പാർട്ടി മുന്നിട്ട് നിൽക്കുകയാണ്. കോൺഗ്രസ് വെറും 18 സീറ്റുകളിൽ മാത്രമാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ശിരോമണി അകാലിദൾ രണ്ട് സീറ്റിലും ബിജെപി മൂന്ന് സീറ്റിലും മുന്നിട്ട് നിൽക്കുന്നുഗോവയിൽ ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് പോകുകയാണ്. ഫലസൂചനകൾ പ്രകാരം 21 സീറ്റിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. ആദ്യ ഘട്ടത്തിൽ […]

Continue Reading

നാലിടത്ത് ബിജെപി; പഞ്ചാബില്‍ ആംആദ്മി

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുര്‍, ഗോവ എന്നീ അഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടുകള്‍ എണ്ണി തുടങ്ങിയത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുന്നത്. യുപിയില്‍ ആദ്യ ലീഡ് നില അനുസരിച്ച് ബിജെപിയാണ് മുന്നില്‍കഴിഞ്ഞദിവസം പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ യു.പി., ഉത്തരാഖണ്ഡ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് മേല്‍ക്കൈ പ്രവചിച്ചിരുന്നു. ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. പഞ്ചാബില്‍ എക്സിറ്റ്‌പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് ഭരണമുറപ്പിക്കുന്നു. ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 […]

Continue Reading

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച്; പഞ്ചാബില്‍ ഛന്നി മുന്നില്‍

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ഗോവയില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്. മണിപ്പൂരിലും കോണ്‍ഗ്രസിന് ലീഡുണ്ട്. അതേസമയം, പഞ്ചാബില്‍ ആദ്യ ലീഡ് എന്ന നിലയില്‍ എഎപിക്ക് വ്യക്തമായ മുന്നേറ്റമുണ്ട്.പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി രണ്ട് സീറ്റിലും മുന്നിലാണ്. അമൃത്‌സര്‍ ഈസ്റ്റില്‍ നവ്‌ജ്യോത് സിങ് സിദ്ദു മുന്നില്‍. ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് 110 കടന്നു. അറുപത്തഞ്ചിലേറെ സീറ്റുകളില്‍ സമാജ്‌വാദി പാര്‍ട്ടി മുന്നിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവര്‍ മുന്നിലാണ്.

Continue Reading

കയ്യെഴുത്തു മാസിക പ്രകാശനം ചെയ്തു

പൂക്കോട്: പൂക്കോട് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ പുള്ളെഴുത്ത് എന്ന പേരിൽ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം സുരേഷ് ഗോപി എം.പി നിർവഹിച്ചു. ബിരുദ പഠന കാലത്ത് ചക്കപ്പഴം എന്ന പേരിൽ കൈയ്യെഴുത്തു മാസിക പ്രസിദ്ധീകരിച്ചതിൻ്റെ വിശേഷങ്ങൾ അദ്ദേഹം കൂട്ടികളുമായി പങ്കുവച്ചു. എൻ ഊരി ലേക്കുള്ള യാത്രക്കിടയിലാണ് അദ്ദേഹം വിദ്യാർത്ഥികളുടെ അഭ്യർത്ഥനപ്രകാരം സ്കൂളിൽ എത്തിയത്. സ്കൂൾ ലീഡർ ആദിത്യ വിനു പൊന്നാട അണിയിച്ചു സ്വീകരിച്ചു. പ്രഥമ അധ്യാപകൻ ആത്മാറാം സി.കെ., സീനിയർ സൂപ്രണ്ട് റജി എം.ജെ., […]

Continue Reading