ചിലറാമ്മക്ക് ആദരവുമായി പനമരം എസ്.പി.സി

പനമരം:ലോകവനിതാ ദിനത്തോടനുബന്ധിച്ച് പനമരം ഹൈസ്കൂളിൽ സ്ഥിരമായി തൻറെ ചെറുമകനെ സ്കൂളിൽ കൊണ്ടുവരുന്ന 83 വയസ്സിലും കർമ്മനിരത യായ ചില്ലറാമ്മയെ പനമരം എസ് പി സി യൂണിറ്റ് ആദരിച്ചു . സീനിയർ വനിതാ അധ്യാപികയായ രുക്മണി ടീച്ചർ പൊന്നാടയണിയിച്ചു. ചടങ്ങിൽ ഹെഡ്മാസ്റ്റർ വി മോഹനൻ സിപി ഒ മാരായ രേഖ കെ, നവാസ് ടി എന്നിവർ പങ്കെടുത്തു

Continue Reading

നടിയെ അക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി തള്ളി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളി. സിംഗിൾ ബെഞ്ചാണ് ഹരജി തള്ളിയത്. തുടരന്വേഷണം നിയമപരമല്ലെന്നായിരുന്നു ദിലീപിന്റെ വാദം. നടി ഹരജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ തെറ്റാണെന്ന ഉറപ്പുണ്ടെങ്കിൽ തുടരന്വേഷണം എതിർക്കേണ്ട കാര്യമെന്താണ് എന്നായിരുന്നു നടി ചോദിച്ചത്. അന്വേഷണം നടക്കണമെന്നും സത്യം പുറത്ത് വരണമെന്നും നടി നേരിട്ട് കോടതിയെ ബോധിപ്പിച്ചിരുന്നു.

Continue Reading

വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് ആദിവാസി സംഘം നടത്തുന്ന അന്നദാന പിരിവ് ആരംഭിച്ചു

മാനന്തവാടി:വയനാടിന്റെ ദേശീയ മഹോത്സവമായ ശ്രീ വള്ളിയൂർക്കാവ് ദേവി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് എല്ലാ വർഷവും ഉത്സവകാലത്ത് ആദിവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി നടത്തപ്പെടുന്ന അന്നദാനത്തിനുള്ള പിരിവ് ആരംഭിച്ചു .എടത്തന കുറിച്ച് തറവാട്ടിൽ നടന്ന ഉദ്ഘാടനത്തിൽ പിരിവിന്റെ ആദ്യ റസീറ്റ് എടത്തന തറവാട്ടിലെ കാരണവർ ചന്തുവിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ആദിവാസി സംഘം മണ്ഡലം ജനറൽ സെക്രട്ടറി .അനീഷ് വരയാൽ.വൈസ് പ്രസിഡണ്ട് സത്യനാഥ് കോളിച്ചാൽ .ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ സി സിന്ധു.ആദിവാസി സംഘം മണ്ഡലം കമ്മിറ്റി […]

Continue Reading

സ്പന്ദനം സമൂഹ വിവാഹം വധൂവരന്‍മാരുടെ സംഗമം നടന്നു

മാനന്തവാടി: മാർച്ച് 27 ന് സെൻ്റ് പാട്രിക് സ് സ്കൂളിൽ നടക്കുന്ന സ്പന്ദനം സമൂഹ വിവാഹമേളയുടെ ഭാഗമായി വധൂവരൻമാരുടെ സംഗമം നടന്നു.വയനാട് സ്ക്വയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ 21 ജോഡി വധൂവരൻമാരും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. ഒരുക്കങ്ങളുടെ ഭാഗമായി വിവാഹ വസ്ത്രം, പാദരക്ഷകൾ എന്നിവയ്ക്കുള്ള കൂപ്പണുകൾ ഓരോരുത്തർക്കും കൈമാറി.മാർച്ച് 27 ന് മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂൾ ഓഡിറ്റോറിയത്തിലും കാമ്പസിലുമായാണ് സമൂഹ വിവാഹമേള ഒരുക്കുന്നത്. ജാതിമത വ്യത്യാസമെന്യേ 23 ദമ്പതിമാരാണ് അന്ന് കതിർമണ്ഡപത്തിൽ ഒരുമിക്കുന്നത്. സ്ത്രീധന […]

Continue Reading

പ്രിയ തങ്ങൾക്ക് കായിക പ്രേമികളുടെ അനുശോചനം

വെള്ളമുണ്ട: കഴിഞ്ഞ തിവസം വിട പറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി വെള്ളമുണ്ട ചാൻസലേഴ്സ് ക്ലബ് ഇന്ന് നടന്ന ചാൻസലേഴ്‌സ് പ്രീമിയർ ലീഗ് മത്സരത്തിലാണ് അനുശോചനം രേഖപ്പെടുത്തിയത്. കായിക താരങ്ങൾ. കാണികൾ.ക്ലബ് ഭാരവാഹികൾ തുടങ്ങിയ വർ പങ്കെടുത്തു

Continue Reading

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ അപകടം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം.എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി എന്നാണ് കരുതുന്നത്. മൂന്നു കിടപ്പുമുറികളിലെയും എ സി കത്തിയ നിലയിൽ കണ്ടെത്തിയിട്ടുണ്ട്.മുറികളിൽ നിന്ന് തീ താഴെയുണ്ടായിരുന്ന ബൈക്കുകളിലേക്ക് പടരുകയായിരുന്നു. എസി അടക്കം ഉപയോ​ഗിച്ചതിനാൽ മുറികൾ ലോക്ക് ആയതും പുക കയറി ബോധം പോയതുമാകാം പ്രതികരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് വീട്ടുകാരെ എത്തിച്ചതെന്നാണ് നി​ഗമനം. വീടിനകത്ത് ആദ്യം കയറിയ പോലീസ് ഫയർ ഉദ്യോഗസ്ഥരുടേതാണ് പ്രാഥമിക നി​ഗമനം. അകത്തു നിന്ന് കാർ […]

Continue Reading

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞുൾപ്പെടെ 5പേർ വെന്തു മരിച്ചു

ചെറുന്നിയൂർ ബ്ലോക്ക് ഓഫിസിന് സമീപം വീടിന് തീപിടിച്ച് പിഞ്ച് കുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. പുലർച്ചെ ആണ് സംഭവം. വീട്ടുടമസ്ഥൻ ബേബിേ എന്ന പ്രതാപൻ(62), ഭാര്യ ഷെർലി(53), ഇവരുടെ മകൻ അഖിൽ(25), മറ്റൊരു മകന്റെ ഭാര്യ അഭിരാമി(24), നിഖിലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആൺ കുഞ്ഞ് എന്നിവർ ആണ് മരിച്ചത്.ഗുരുതരമായ പരിക്കേറ്റ മൂത്ത മകൻ നിഖിലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.രണ്ട് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. കാർപോർച്ചിൽ തീളി ആളിക്കത്തുന്നത് കണ്ട അയൽവാസിയായ കെ […]

Continue Reading

ഫുട്ബോൾ ടൂർണമെന്റ് ; ലോഗോ പ്രകാശനം ചെയ്തു

എടവക:കരീമ ഡേറ്റ്സ് പാലമുക്ക് വിന്നേഴ്സ് പ്രൈസ് മണിക്കും,സൈദ് അബ്ദുള്ള മെമ്മോറിയൽ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടക്കുന്ന റീലോഡ് & സ്പ്ലാഷ് രണ്ടേനാൽ അഖില കേരള ഫ്ലഡ് ലൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 11,12 തീയതികളിൽ പാലമുക്ക്‌ ടർഫ് മൈതാനിയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സാംസ്കാരിക രാഷ്ട്രീയ കലാകായിക രംഗങ്ങളിലെ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിക്കുന്ന മഹാ മാമാങ്കത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

Continue Reading

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും നടത്തി

മാനന്തവാടി : ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത വൈസ് പ്രസിഡന്റും വയനാട് ജില്ലാ ഖാളിയുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടിയിലെ പൗരാവലി അനുശോചിച്ചു.ടൗണിൽ മൗനജാഥയും യോഗവും നടത്തി. വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകളെ പ്രതിനിധീകരിച്ച് പി.കെ. ജയലക്ഷ്മി, പി.വി. സഹദേവൻ, ഇ.ജെ. ബാബു, ജസ്റ്റിൻ ബേബി, എൻ.കെ. വർഗ്ഗീസ്, ജോസഫ് കളപ്പുര, സി.എച്ച്. ജയചന്ദ്രൻ, കെ. ഉസ്മാൻ, ലത്തീഫ് അഞ്ചുകുന്ന്, അസീസ് […]

Continue Reading

മയക്കുമരുന്നും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

കുപ്പാടിത്തറ: പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയനും സംഘവും കുപ്പാടിത്തറ ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡി എംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി അഞ്ച് യുവാക്കളെ പിടികൂടി. കല്‍പ്പറ്റ റാട്ടകൊല്ലി പാലക്കുന്നില്‍ വീട്ടില്‍ പി.കെ മുഹമ്മദ് സിനാന്‍, മൂപ്പൈനാട് പുതുക്കാട് വടക്കേയില്‍ വീട്ടില്‍ വി.ബഷീര്‍, മൂപ്പൈനാട് വടക്കേയില്‍ കെ.അനസ്, കണ്ണൂര്‍ അഞ്ചരക്കണ്ടി കല്ലായി ചന്ദ്രോത്ത് വീട്ടില്‍ എം സജാസ്, മലപ്പുറം മറയൂര്‍ മതിവളപ്പില്‍ അല്‍ത്താഫ് ബര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 4.75 ഗ്രാം […]

Continue Reading