തൃശൂരിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി

തൃശൂർ വെള്ളിക്കുളങ്ങരയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ അനൂപ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കുടുംബവഴക്കിനെ തുടർന്നാണ് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയത്. അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് വീടിന് മുന്നിൽ കൊല്ലപ്പെട്ട നിലയിൽ കുട്ടനെയും ചന്ദ്രികയെയും കണ്ടെത്തിയത്. കൊലപാതക വിവരം നാട്ടുകാരോട് പറഞ്ഞതിനു ശേഷം ഇയാൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Continue Reading

1000 കോടി പിന്നിട്ട് ആര്‍ആര്‍ആര്‍; ദംഗലിനും ബാഹുബലിക്കും പിന്നാലെ ഇത് മൂന്നാമത് ഇന്ത്യന്‍ ചിത്രം

ഇന്ത്യന്‍ സിനിമകളില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ- റിലീസ് ഹൈപ്പ് ഉയര്‍ത്തുന്ന ചിത്രങ്ങള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നാണ്. അതില്‍ പ്രധാനമായിരുന്നു രാജമൗലിയുടെ ആര്‍ആര്‍ആര്‍. ആ പ്രതീക്ഷകള്‍ സാധൂകരിക്കുമെന്ന് ആദ്യദിന കളക്ഷനില്‍ നിന്നുതന്നെ പ്രതീക്ഷ ഉയര്‍ത്തിയ ചിത്രമായിരുന്നു . ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുകയാണ് രാജമൗലിയുടെ ആർ ആർ ആർ. ഒരു ഇന്ത്യന്‍ സിനിമ മൂന്നാം തവണയാണ് ഈ സ്വപ്നനേട്ടം സ്വന്തമായിരിക്കുന്നത്. ദംഗല്‍, ബാഹുബലി: ദ് കണ്‍ക്ലൂഷന്‍ എന്നീ ചിത്രങ്ങളാണ് 1000 കോടിയിലേറെ നേടിയ മറ്റു […]

Continue Reading

പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് ഇന്ന്

പാകിസ്ഥാൻ: പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്.അവിശ്വാസത്തിലൂടെ പുറത്താക്കപ്പെട്ട ഇമ്രാൻഖാന്‍റെ പാർട്ടിയിൽ നിന്ന് വൈസ് ചെയര്‍മാന്‍ ഷാ മഹമ്മൂദ് ഖുറേഷിയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചിട്ടുണ്ട്.രാവിലെ 11 മണിക്കാണ് ദേശിയ അസംബ്ലിയിൽ തെരഞ്ഞെടുപ്പ് നടക്കുക. അതേ സമയം ഷഹബാസ് ഷെരീഫിന്റെ നോമിനേഷന്‍ തള്ളിയില്ലെങ്കില്‍ കൂട്ടത്തോടെ രാജിവയ്ക്കുമെന്ന് പിടിഐ നേതാവും മുൻ വാർത്താവിതരണ മന്ത്രിയുമായ ഫഹദ് ചൗദരി ഭീഷണി മുഴക്കി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടതി വിധി […]

Continue Reading

ഇന്നും ശക്തമായ മഴക്ക് സാധ്യത; എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, പാലക്കാട്, മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇടിമിന്നലും കാറ്റും തുടരും. നാളെ ഉച്ചയോടെ വീണ്ടും മഴ കനക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമായിരിക്കും കൂടുതൽ മഴ. വടക്കൻ കേരളത്തിലെ കിഴക്കൻ മേഖലയിൽ […]

Continue Reading

കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ ഹാക്കിംഗ്; കേന്ദ്രം അന്വേഷണത്തില്‍

ദില്ലി: യുജിസി അടക്കം കേന്ദ്ര ഏജൻസികളുടെ ട്വിറ്റർ അക്കൌണ്ടുകൾ തുടർച്ചയായി ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണവുമായി കേന്ദ്രം. സൈബർ ആക്രമണസാധ്യത കണക്കിലെടുത്ത് മന്ത്രാലയങ്ങളുടെ അടക്കം ട്വിറ്റർ അക്കൌണ്ടുകൾക്ക് സുരക്ഷ കൂട്ടാനും കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ ദില്ലി പൊലീസും അന്വേഷണം തുടങ്ങി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ യുജിസിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്കർമാർ കൈക്കലാക്കിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അക്കൗണ്ടും നേരത്തെ ഹാക്ക് ചെയ്തിരുന്നു.  രണ്ട് ദിവസങ്ങളിലായി മൂന്ന് പ്രധാനപ്പെട്ട […]

Continue Reading

കെ സ്വിഫ്റ്റ് സർവീസുകൾക്ക് തുടക്കം; മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: കെ സ്വിഫ്റ്റ് സർവീസുകൾ ഇന്ന് ആരംഭിക്കും. കെ എസ് ആർ ടി സിയിൽ പ്രതിസന്ധി പരിഹാരമില്ലാതെ തുടരുമ്പോൾ, സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയായ കെ സ്വിഫ്റ്റിന്റെസർവീസുകൾ ഇന്ന് തുടങ്ങുകയാണ്. മുഖ്യമന്ത്രി ആദ്യ സർവീസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യും. ബംഗളൂരുവിലേക്കാണ് ആദ്യ സർവീസ്.സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകളിൽ 99 ബസുകളാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുന്നത്. 99 ബസുകളിൽ 28 എണ്ണം എസി ബസുകളാണ്. ഇതിൽ ഏട്ട് എണ്ണം എ സി സ്ലീപ്പറും. […]

Continue Reading

വേനൽമഴയിൽ കൃഷി നശിച്ചു; കടബാധ്യതയിൽ മനംനൊന്ത് തിരുവല്ലയിൽ നെൽ കർഷകൻ തൂങ്ങിമരിച്ച നിലയിൽ

തിരുവല്ല: കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല നിരണം സ്വദേശി രാജീവാണ് (49) മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കൃഷി ആവശ്യത്തിന് രാജീവ്‌ ബാങ്കിൽ നിന്നും വായ്‌പ എടുത്തിരുന്നു. കൃഷി നഷ്ടമായതിനെ തുടർന്ന് കട ബാധ്യത ഉണ്ടായിരുന്നു. കഴിഞ്ഞ തവണ നെൽകൃഷി നഷ്ടത്തിലായി. ഇത്തവണ വേനൽമഴയിൽ എട്ട് ഏക്കർ കൃഷി നശിച്ചു. ഇന്ന് രാവിലെ നെൽപ്പാടത്തിന്റെ കരയിലാണ് രാജീവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Continue Reading

ചരക്ക് ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചുകയറി അപകടം; ഒരാൾ മരിച്ചു

കൊല്ലം: കൊട്ടാരക്കര മൈലത്ത് എംസി റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് കയറിയുണ്ടായ അപകടമുണ്ടായതിനെ തുടർന്ന് ഒരാൾ മരിച്ചു. ചരക്ക് ലോറിയിലെ സഹായി ചെങ്കോട്ട സ്വദേശി അറുമുഖ സ്വാമിയാണ് മരിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങിയ അറുമുഖ സ്വാമിയെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

Continue Reading

ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം

മുംബൈ: സൂപ്പർ സണ്ടേയിലെ മറ്റൊരു സൂപ്പർ പോരാട്ടത്തിൽ ഡൽഹി ക്യാപ്റ്റൽസിന് വമ്പൻ ജയം. 44 റൺസിനാണ് അവർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഓപ്പണർമാരായ പൃ‌ഥ്വി ഷായുടേയും ഡേവിഡ് വാർണറുടേയും വെടിക്കെട്ട് ഇന്നിങ്സിന്‍റെ കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഡൽഹി ഉയർത്തിയ വമ്പൻ സ്കോറിന് മറുപടി പറഞ്ഞ കോൽക്കത്ത 19.4 ഓവറിൽ 171 റൺസിന് എല്ലാവരും പുറത്തായി. നാല് ഓവറിൽ 35 റൺസ് വഴങ്ങി നാല് വിക്കറ്റ് […]

Continue Reading

നടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യലിനായി കാവ്യ മാധവന്‍ നാളെ ഹാജരാകില്ല

നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യം അറിയിച്ച് കാവ്യാ മാധവന്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഹാജരാകാനില്ലെന്ന് അറിയിച്ചിരിക്കുന്നത്.ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ ആവശ്യപ്പെട്ടു.നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി നാളെ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നത്.അതേസമയം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.

Continue Reading