പട്ടികവർ​ഗ വിഭാ​ഗത്തിൽ പെട്ടവർക്കായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ വിജ്ഞാപനം ഏപ്രിൽ 16 ന്

തിരുവനന്തപുരം: ആദിവാസി സമൂഹത്തിലെ യോഗ്യതയുള്ള പട്ടികവർഗ്ഗവിഭാഗത്തിൽപ്പെട്ട പുരുഷൻമാർക്കും സ്ത്രീകൾക്കുമായി വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അഞ്ഞൂറോളം ഒഴിവുകളിൽ ഈ മാസം 16 ന് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലുള്ളവർക്കും പി.എസ്.സി.യുടെ പ്രൊഫൈൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം.  പൊതുവിഭാഗത്തിൽ നിന്നുള്ള പ്രത്യേക നിയമനവും വനം വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുകളിലേക്കുള്ള നിയമനവുമാണ് നടത്തുന്നത്. എസ്.എസ്.എൽ.സി.യാണ് യോഗ്യതയെങ്കിലും അവരുടെ അഭാവത്തിൽ എസ്.എസ്.എൽ.സി പൂർത്തിയാക്കിയതോ തത്തുല്യയോഗ്യതയോ ഉള്ളവരെ പരിഗണിക്കും. യോഗ്യതയുള്ളവർക്ക് […]

Continue Reading

ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ച ആത്മ വിശ്വാസത്തിൽ സൺറൈസേഴ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഇ​ന്നു ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍സും സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദും കൊ​മ്പു​കോ​ര്‍ക്കും. ഹൈ​ദ​രാ​ബാ​ദ് ര​ണ്ട് തോ​ല്‍വി​ക്ക​ള്‍ക്ക് ശേ​ഷം സി​എ​സ്‌​കെ​യെ വീ​ഴ്ത്തി ഗു​ജ​റാ​ത്തി​നെ​തി​രേ ഇ​റ​ങ്ങു​മ്പോ​ള്‍ ഹാ​ട്രി​ക് ജ​യ​ത്തോ​ടെ​യാ​ണ് ഗു​ജ​റാ​ത്തി​ന്‍റെ വ​ര​വ്. ഹ​ര്‍ദി​ക് പാ​ണ്ഡ്യ നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ള്‍ പ​ല വി​മ​ര്‍ശ​ന​ങ്ങ​ളും ഉ​യ​ര്‍ന്നി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ​യെ​ല്ലാം വാ​യ അ​ട​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ ഹ​ര്‍ദി​ക് കാ​ഴ്ച​വെ​ക്കു​ന്ന​ത്. ബാ​റ്റി​ങ്ങി​ലും ബൗ​ളി​ങ്ങി​ലും പ​ക്വ​ത കാ​ട്ടു​ന്ന അ​ദ്ദേ​ഹം നാ​യ​ക​നെ​ന്ന നി​ല​യി​ല്‍ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തി​ലും മി​ടു​ക്കു കാ​ട്ടു​ന്നു. അ​ര​ങ്ങേ​റ്റ​ക്കാ​രു​ടെ ഏ​റ്റു​മു​ട്ട​ലി​ല്‍ ല​ഖ്നൗ സൂ​പ്പ​ര്‍ ജ​യ്ന്‍റ്സി​നെ തോ​ല്‍പ്പി​ച്ചാ​ണ് […]

Continue Reading

ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ ഇന്ന് (11.04.22) 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 168234 ആയി. 167243 പേര്‍ രോഗമുക്തരായി. നിലവില്‍ 29 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 26 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 957 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 4 പേര്‍ ഉള്‍പ്പെടെ ആകെ 29 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്.

Continue Reading

എംഎസ്എഫ് തജ്ദീർ കാമ്പയിൻ പുരോഗമിക്കുന്നു

മാനന്തവാടി: എം.എസ്.എഫ് തജ്ദീർ റമളാൻ കാമ്പയിൻ മാനന്തവാടി നിയോജക മണ്ഡലത്തിൽ പുരോഗമിക്കുന്നു. വിശ്വാസം, നിരാസം, ചരിത്രത്തിലൂടെ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിൽ പൂർത്തീകരിച്ചു. വാളാട് ലീഗ് ഓഫീസിൽ വെച്ച് നടന്ന തവിഞ്ഞാൽ പഞ്ചായത്ത് സംഗമം എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സഫുവാൻ വെള്ളമുണ്ട ഉദ്ഘാടനം ചെയ്തു. നുഫൈസ് വള്ളിത്തോട് അധ്യക്ഷനായി. ഷാഫി ദ്വാരക പ്രമേയ പ്രഭാഷണം നടത്തി. മുത്തലിബ് ദ്വാരക, അജ്നാസ് പുലിക്കാട്, റുമൈസ് അഞ്ചാമൈൽ, ശുഹൈബ് മാനന്തവാടി, റിയാസ് വാളാട് സംസാരിച്ചു. പുതിയ […]

Continue Reading

മാനന്തവാടി നഗരസഭ പൊതു ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

മാനന്തവാടി: മാനന്തവാടി നഗരസഭ ടൗണിൽ എത്തിചേരുന്ന പൊതു ജനങ്ങൾക്കായി പൊതു ശൗചാലയം നിർമ്മിച്ചു. താഴെങ്ങാടി റോഡിൽ ഹോമിയോ ഡിസ്പെൻസറിയുടെ സമീപത്ത് നഗരസഭ കാര്യാലയത്തിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. നഗരസഭ ചെയർഴ്സേൺ സി.കെ.രത്ന വല്ലി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. ഡപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ്സ, പി.വി. ജോർജ്ജ്, ജേക്കബ് സെബാസ്റ്റ്യൻ, സീമന്തിനി സുരേഷ്, വിപിൻ വേണുഗോപാൽ, മാർഗ്രറ്റ് തോമസ്, അഡ്വ.സിന്ധു സെബാസ്റ്റ്യൻ, കെ.രാമചന്ദ്രൻ, അരുൺ കുമാർ ബി.ഡി, ലേഖാ രാജീവൻ, സിനി ബാബു, ബാബു പുളിക്കൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Continue Reading

മാനന്തവാടി നഗരസഭ കുടുംബശ്രീ വിഷു, ഈസ്റ്റർ ചന്ത പ്രവർത്തനമാരംഭിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു, ഈസ്റ്റർ പച്ചക്കറി ചന്ത തുടങ്ങി. മാനന്തവാടി താഴെങ്ങാടി റോഡിൽ നഗരസഭ കാര്യാലയത്തിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്. പൊതു ജനങ്ങൾക്ക് വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്ക് ന്യായമായ വിലയിൽ പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രവർത്തനം. നഗരസs ചെയർപേഴ്സൺ സി.കെ.രത്ന വല്ലി ഉദ്ഘാടനം ചെയ്യ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിപിൻ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പി.വി.എസ്സ്മൂസ്സ മുഖ്യ പ്രഭാഷണം നടത്തി. സി.ഡി.എസ്സ് ചെയർപേഴ്സൺമാരായ വൽസ മാർട്ടിൻ, ഡോളി രഞ്ജിത്ത്, എം.ഇ.സി.മാർ, […]

Continue Reading

കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: പാര്‍ട്ടി വിലക്ക് ലംഘിച്ച്‌ സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം.നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി. തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് സമിതിി യോഗത്തിനു ശേഷം താരിഖ് അന്‍വര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ […]

Continue Reading

ചെറുപുഷ്പ മിഷൻലീഗ് നടവയൽ മേഖല സംസ്ഥാനത്ത് ഒന്നാമത്

മാനന്തവാടി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവർത്തന മേഖലയായി നടവയൽ മേഖല.2019- 20 , 2020-21 വർഷത്തിലെ സംസ്ഥാനത്തെയും രൂപതയിലെയും ഏറ്റവും മികച്ച മേഖലയായി നടവയൽ തെരഞ്ഞെടുക്കപ്പെട്ടു.രൂപതയിൽ ഏറ്റവും നല്ല മിഷൻ മാസാചാരണത്തിനും ഒന്നാം സ്ഥാനം നടവയൽ മേഖലക്കാണ്. രൂപതാ കലാ സാഹിത്യ മേഖലകളിൽ മികവാർന്ന നേട്ടം കരസ്ഥമാക്കാൻ മേഖലക്ക് കഴിഞ്ഞു.രൂപത പ്രസിഡന്റ് ശ്രീ.രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷനായിരുന്ന യോഗത്തിൽ മാർ .ജോസ് പൊരുന്നേടം പിതാവിൽ നിന്ന് നടവയൽ മേഖലാ ഭാരവാഹികൾ ട്രോഫികൾ ഏറ്റുവാങ്ങി.മേഖല […]

Continue Reading

റോഡ് ഉദ്ഘാടനം ചെയ്തു

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ കല്ലംചിറ ചെക്ക് ഡാം റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂർ കാട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണി അധ്യക്ഷനായി.വാർഡ് മെമ്പർ പി.എൻ സുമ ടീച്ചർ, പി.ഗോപി, എ.മോഹനൻ എന്നിവർ സംസാരിച്ചു.

Continue Reading

ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ

സംസ്ഥാനത്ത് 2017 ൽ ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി ഇതുവരെ അറസ്റ്റിലായത് 300ലധികം പേർ. 1300 കേസുകളും ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ റെയ്ഡുകൾ തുടരുമ്പോഴും, കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നില്ല. ഓൺലൈനിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളും, അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നതും വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഓപ്പറേഷൻ പി ഹണ്ട് ആരംഭിക്കുന്നത്. റെയ്ഡ് ആരംഭിച്ചത് 2017ലായിരുന്നു. 2019ൽ മൂന്ന് ഘട്ടങ്ങളായി നടത്തിയ റെയ്ഡുകളിൽ 50 കേസുകളും 35 അറസ്റ്റും ഉണ്ടായി. 2020ലാണ് ഏറ്റവും […]

Continue Reading