തെളിനീരൊഴുകും നവകേരളം;സെമിനാർ സംഘടിപ്പിച്ചു

കൽപ്പറ്റ:നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിന്റെ പ്രവർത്തനങ്ങൾ നടത്തുന്നതിന് മുന്നോടിയായി ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിച്ചു.ആസൂത്രണ ഭവനിലെ എ.പി.ജെ മെമ്മോറിയൽ ഹാളിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു.പ്രകൃതിയെ തിരിച്ചു പിടിക്കാനുളള ശ്രമമാണ് തെളിനീരൊഴുകും നവകേരളം ക്യാമ്പയിനിലൂടെ നടത്തുന്നതെന്നും ക്യാമ്പയിനിൽ ജനങ്ങളുടെ പങ്കാളിത്തം നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർ ജി. നിർമ്മൽ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ പി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റേറ്റ് ഐ. ഇ.സി […]

Continue Reading

സംസ്ഥാനത്ത് കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തി‍

തിരുവനന്തപുരം: രോഗികള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു.കൊവിഡ് സംസ്ഥാനത്തു പിടിമുറുക്കിയ നാളുകളില്‍ ദിവസവും വൈകിട്ട് ആരോഗ്യവകുപ്പ് രോഗബാധിതരുടെ വിശദമായ കണക്കുകള്‍ പുറത്തു വിട്ടിരുന്നു. ഈ പതിവിനാണ് പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ വിരാമമിട്ടത്.ജില്ല തിരിച്ചുള്ള രോഗികളുടെ കണക്കുകള്‍, പരിശോധിച്ച സാംപിളുകള്‍, മരണസംഖ്യ,ചികിത്സയിലുള്ളവരുടെ എണ്ണം, രോഗമുക്തരുടെ എണ്ണം തുടങ്ങിയ വിവരങ്ങളുടെ വിശദാംശങ്ങളായിരുന്നു ദിവസവും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നത്. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം വഴിയും കോവിഡ് വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിയിരുന്നു.

Continue Reading

ഐപിഎൽ: പൊരുതി ജയിച്ച് ഹൈദരാബാദ്; ഗുജറാത്തിന് ആദ്യ തോല്‍വി

മുംബൈ: ഐപിഎല്ലിൽ ഇന്ന് ഗുജറാത്തിന് ആദ്യ തോല്‍വി. ​ഗുജറാത്ത് ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അവസാന ഓവറില്‍ മറികടന്നു. ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്‍ (57), അഭിഷേക് ശര്‍മ (42) നിക്കോളാസ് പൂരൻ (34) എന്നിവരുടെ ബാറ്റിങ് മികവാണ് ഹൈദരാബാദിനെ വിജയത്തിലേക്ക് എത്തിച്ചത്. ടോസ് നഷ്ടമായി ആ​ദ്യം ബാ​റ്റു​ചെ​യ്ത ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ല്‍ നാ​യ​ക​ന്‍ ഹ​ര്‍​ദി​ക് പാ​ണ്ഡ്യ​യുടെ ബലത്തിൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍​സെ​ടു​ത്തു. 42 പ​ന്തി​ല്‍ പു​റ​ത്താ​വാ​തെ 50 റ​ണ്‍​സ​ടി​ച്ചാണ് […]

Continue Reading

യൂത്ത് ലീഗ് നിൽപ്പ് സമരം സംഘടിപ്പിച്ചു

മാനന്തവാടി:ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര,കേരളാ സർക്കാരുകളുടെ ജന ദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നനിൽപ്പ് സമരം കല്ലിയോട്ട് കുന്ന് ശാഖയിൽ നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കബീർ മാനന്തവാടി ഉദ്ഘാടനം ചെയ്തു.നജാസ് നാഫിൽ, അഖിൽ നാസിം, അഫ്സൽ,ഷെറിൽ, സാബിത്ത്,സിനാൻ, അൻസിൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

നിൽപ്പ് സമരം സംഘടിപ്പിച്ചു

വെള്ളമുണ്ട:മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വിലക്കയറ്റത്തിനെതിരെ സംഘടിപ്പിച്ച നിൽപ്പ് സമരം വെള്ളമുണ്ട സിറ്റിയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.കെ അമീൻ ഉദ്ഘാടനം ചെയ്‌തു.യുത്ത് ലീഗ് നിയോജക മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട,റഹ്മാൻ പി, ഹാരിസ് പി,ഷഹീർ പി, ഉസ്മാൻ സി എച്ച്,ഷറഫു കെ,സാജിർ പി കെ.ൽ,സിറാജ് പി,ഷാഫി,ജംഷീർ, അജ്മൽ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

ഓവർ ടേക്കിംഗിനെ ചൊല്ലി തർക്കം: നടുറോഡിൽ കൂട്ടത്തല്ല്, പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്കേറ്റു

കൊല്ലം: കൊല്ലത്ത് നടുറോഡിൽ ഓവർ ടേക്കിംഗിനെ ചൊല്ലിയുള്ള തർക്കം കൂട്ടതല്ലിലേക്ക് വഴിവച്ചു. കൂട്ടത്തല്ലില്‍ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്കേറ്റു.  പുത്തൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. സുഗുണന്റെ ഭാര്യ പ്രിയ, മകൻ അമൽ എന്നിവർക്കും പരുക്കേറ്റു. അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ അമല്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Continue Reading

പ്രോഗ്രാമറെയും ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് നിയമനം

തിരുവനന്തപുരം: ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) ഡിവിഷനിലെ ഇ-ഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് പ്രോഗ്രാമർ, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം (ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല).  ബി.ടെക് (സി.എസ്/ഇ.സി.ഇ/ഐ.ടി), എം.ടെക് /എം.എസ്‌സി (സി.എസ്), എം.സി.എ ആണ് പ്രോഗ്രാമറുടെ യോഗ്യത. 1-2 വർഷത്തെ പരിചയം വേണം. […]

Continue Reading

Kerala Lottery Result: Win Win W 663: 75 lakh for the lucky one; Win Win W-663 Lottery Results Announced

THIRUVANANTHAPURAM: The Kerala Lottery Result has announced the draw results of the Kerala Lottery Win W W 663 lottery. The draw took place at 3 pm. Results are available on the official website of the Lottery Department at http://www.keralalotteries.com/ (Win Win W 662 Lottery Result). The Win Win lottery ticket, which is drawn every Monday, […]

Continue Reading

എസ്ബിഐ റിക്രൂട്ട്മെന്റ്: 8 സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസർ; അവസാന തീയതി ഏപ്രിൽ 28

ദില്ലി:  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) റെഗുലർ, കോൺട്രാക്ട് അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിലായി 8 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  ഔദ്യോഗിക വെബ്സൈറ്റായ sbi.co.in. വഴി അപേക്ഷിക്കാം .SBI SCO റിക്രൂട്ട്‌മെന്റ് 2022 വിശദാംശങ്ങൾപോസ്റ്റ്: സീനിയർ എക്സിക്യൂട്ടീവ് (എക്കണോമിസ്റ്റ്)ഒഴിവുകളുടെ എണ്ണം: 02‌ഉദ്യോഗാർത്ഥിക്ക് സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്/ ഫിനാൻസ്/ഇക്കണോമെട്രിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് & ഇൻഫോർമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ഇൻഫോർമാറ്റിക്‌സ് എന്നിവയിൽ 60% മാർക്ക് അല്ലെങ്കിൽ എംബിഎ/പിജിഡിഎം, ഫിനാൻസിൽ […]

Continue Reading

പനമരം വനിതാലീഗ് ഫണ്ട് ശേഖരണ ക്യാമ്പയിൻ

പനമരം:പനമരം പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി എന്റെ പാർട്ടിക്ക് എന്റെ ഹദിയ ക്യാമ്പയിൻ ലക്ഷ്മി മെമ്പറുടെ ഹദിയ സ്വീകരിച്ചു കൊണ്ട് വനിതാ ലീഗ് ജില്ലാ സെക്രട്ടറി സൗജത്ത് ഉസ്മാൻ ഉദ്ഘടനം ചെയ്തു.വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജമീല ഷറഫുദ്ദീൻ ,സെക്രട്ടറി ആസിയ ഉസ്മാൻ,മെമ്പർമാരായ ആയിഷ ഉമ്മർ, ഹസീന ശിഹാബുദ്ദീൻ, ലക്ഷ്മി ആലക്കാമുറ്റം, വനിതാലീഗ് പ്രവർത്തകരും പങ്കെടുത്തു

Continue Reading