കനത്ത മഴ തുടരുന്നു; രണ്ടു മരണം, പലയിടങ്ങളിലും ഉരുൾപൊട്ടൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നു. തെക്കൻ ജില്ലകളിലും മലയോര മേഖലയിലും തിമിർത്തുപെയ്ത മഴയിൽ നദികൾ കരകവിഞ്ഞു. പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി രണ്ടുപേർ മരിച്ചു.നീരൊഴുക്ക് ശക്തമായതോടെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറന്നു. വന്യജീവി ഡിവിഷനുകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.പത്തനംതിട്ട പലകക്കാവില്‍ ഒഴുക്കില്‍പെട്ട് യുവാവ് മരിച്ചു പത്തനംതിട്ട വെച്ചൂച്ചിറ കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പെട്ട് കൊല്ലമുള സ്വദേശി പൊക്കണാമറ്റത്തില്‍ അദ്വൈതാണ് (22) മരിച്ചത്. സന്ധ്യയോടെ മലവെള്ളപ്പാച്ചിലില്‍ വെള്ളം കയറിയ തോട് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന […]
Continue Reading