പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്; ‘പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും’

ശ്രീനഗർ: നാല് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് കൂട്ടുകെട്ടിന് അവസാനിപ്പിച്ച് ഒരാഴ്‌ചയ്‌ക്ക് ശേഷം പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. തന്റെ പുതിയ പാർട്ടിയുടെ പേരും പതാകയും ജമ്മു കശ്മീരിലെ ജനങ്ങൾ തീരുമാനിക്കും. എല്ലാവർക്കും മനസിലാക്കുന്ന ഹിന്ദുസ്ഥാനി നാമമാകും പാർട്ടിയുടേതെന്നും ജമ്മുവിലെ സൈനിക് ഗ്രൗണ്ടിൽ നടന്ന ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷമുള്ള ഗുലാം നബി ആസാദിൻറെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് ജമ്മു കശ്മീരിൽ നടന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു കശ്മീർ […]

Continue Reading

തവിഞ്ഞാലിൽ കൃഷി വകുപ്പിൻ്റെ കർഷക ചന്ത തുടങ്ങി

തലപ്പുഴ: തവിഞ്ഞാൽ കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണസമൃദ്ധി 2022 കർഷക ചന്ത തുടങ്ങി. തലപ്പുഴ ചുങ്കത്ത് കൃഷിഭവൻ്റെ സമീപത്ത് തുടങ്ങിയ കർഷകചന്ത തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലൈജി തോമസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റോസമ്മ ബേബി, തവിഞ്ഞാൽ കൃഷി ഓഫീസർ എ.എസ്.അജിത്ത്, എം.സി.ചന്ദ്രിക, ഒ.സി.ലീല, എം.അഭിജിത്ത്, അബൂബക്കർ സിദ്ധിഖ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച വരെ ചന്ത പ്രവർത്തിക്കും.

Continue Reading

കെട്ടിട നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം:ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ

കോഴിക്കോട്: കെട്ടിട നികുതി എല്ലാവർഷവും 5% വർധിപ്പിക്കാനുളള മന്ത്രിസഭാ തീരുമാനം ഉടൻ പിന്‍വലിക്കണമെന്ന് ബിൽഡിംഗ് ഓണേർസ് അസോസിയേഷൻ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.കൂടാതെ കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും സർക്കാരിനും ഒരു പോലെ ഗുണപ്രദമായ കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വാടക നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികളോടെഎത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു, സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എംഎല്‍എ […]

Continue Reading

അംഗീകാരമില്ലാത്ത മിഠായികൾ പിടിച്ചെടുത്തു

കൊടുവായൂർ: ഫുഡ് ആൻഡ് സേഫ്റ്റിയുടെ അംഗീകാരമില്ലാത്ത മിഠായികൾ പിടിച്ചെടുത്തു. കൊടുവായൂർ മാർക്കറ്റിൽനിന്നാണ് അംഗീകാരമില്ലാത്തതും വ്യക്തമായ വിലാസം ഇല്ലാത്തതുമായ മിഠായികൾ പിടിച്ചെടുത്തത്. സി.സി സ്റ്റിക്ക്, ക്രേസി പോപ്പ് എന്നീ പേരുകളിൽ തമിഴ് വിലാസത്തിൽ ഇറങ്ങുന്ന മിഠായികളിൽ ഫുഡ് ആൻഡ് സേഫ്റ്റിയുടെ ലൈസൻസ്, ബാർകോഡ് വിവരങ്ങൾ എന്നിവ വ്യാജമാണെന്ന് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തുടർന്ന് മിഠായികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു പറഞ്ഞു.ഭക്ഷ്യ സുരക്ഷാ വകുപ്പിന് വിവരങ്ങൾ കൈമാറിയതായും തുടർ ദിവസങ്ങളിൽ പരി […]

Continue Reading

ഓണത്തിന് കൂടുതൽ സർവിസുമായി കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണാവധിക്ക് കർണാടകയിൽനിന്ന് കൂടുതൽ സർവിസുമായി കെ.എസ്.ആർ.ടി.സി. ബംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരെ ലക്ഷ്യമിട്ടാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും മൂന്ന് ബസുകൾ അധികം സർവിസ് നടത്താനാണ് തീരുമാനം. യാത്രക്കാർ കൂടുകയാണെങ്കിൽ ആവശ്യത്തിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിയേക്കും. നിലവിൽ നാല് ബസുകളാണ് കണ്ണൂർ -ബംഗളൂരു റൂട്ടിൽ സർവിസ് നടത്തുന്നത്. രാത്രിയിൽ മൂന്നും പകൽ ഒരു ബസുമാണ് ഇപ്പോൾ ഓടുന്നത്. ഇതിനുപുറമെയാണ് മൂന്ന് ബസുകൾ കൂടി ഓണക്കാലത്ത് നിരത്തിലിറങ്ങുക. ഇതോടെ ബംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ഓണാവധിക്ക് […]

Continue Reading

ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് വിജ്ഞാപനം; സെപ്റ്റംബർ 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2022-24 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിനുള്ള വിജ്ഞാപനം സർക്കാർ അം​ഗീകൃത സെന്ററുകളിൽ 06/09/2022 വരെ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫോമും മറ്റ് വിശദാംശങ്ങളും https://education.kerala.gov.in/ എന്ന വെബ്സൈറ്റിൽ‌ ലഭ്യമാണ്.  എം.ടെക് അഡ്മിഷൻകേന്ദ്രഗവണ്മെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇ.ആർ. ആൻഡ് ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനു അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടി. ഇലക്ട്രോണിക്‌സിൽ […]

Continue Reading

അക്രമികളുടെ മുഖം വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്; പ്രതികള്‍ സഞ്ചരിച്ച ബൈക്കുകള്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അക്രമികളുടെ മുഖം തിരിച്ചറിയുന്ന തരത്തില്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് ബൈക്കുകളും പൊലീസ് തിരിച്ചറിഞ്ഞു. വലിയശാല ഭാഗത്ത് നിന്നും ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായത്. മൂന്ന് ബൈക്കുകളിലായി എത്തിയവര്‍ കല്ലെറിഞ്ഞെന്നാണ് […]

Continue Reading

12കാരനെ ലോഡ്ജിൽ പീഡിപ്പിച്ച വോളിബോൾ കോച്ചിന് 36 വർഷം തടവ്

കാഞ്ഞങ്ങാട്: പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ വോളിബോൾ കോച്ചായ പ്രതിയെ 36 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ പതിനൊന്നു മാസം കൂടുതൽ തടവ് അനുഭവിക്കണം. കണ്ണൂർ പരിയാരം സ്വദേശി പി.വി. ബാലനെ(68)യാണ് ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. 2018 ഡിസംബറിൽ 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ ചിറ്റാരിക്കലിൽ നടന്ന സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് മത്സരം കാണിക്കാനായി […]

Continue Reading

ത​ല​ശേ​രി നഗരസഭ പൂട്ടിയ രാജ് കബീറിന്‍റെ ഫർണീച്ചർ കട വീണ്ടും തുറന്നു

ത​ല​ശേ​രി: കൈ​യ്യേ​റ്റം ആ​രോ​പി​ച്ച് ത​ല​ശേ​രി നഗരസഭ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി അടച്ചുപൂട്ടിയ രാ​ജ് ക​ബീ​റിന്‍റെ ഫർണീച്ചർ നി​ർ​മാ​ണ യൂ​നി​റ്റ് വീണ്ടും തുറന്നു. നഗരസഭ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് ഫർണീച്ചർ നി​ർ​മാ​ണ യൂ​നി​റ്റ് വീണ്ടും തുറക്കാനുള്ള ഉത്തരവും താക്കോലും കൈമാറിയത്. ഹൈകോടതി നിർദേശ പ്രകാരം പിഴയായി 41,000 രൂപ രാ​ജ് ക​ബീ​ർ നഗരസഭയിൽ കെട്ടിവെച്ചു. സ്ഥാപനം വീണ്ടും തുറന്നു കിട്ടിയതിൽ സന്തോഷമുണ്ടെന്ന് രാ​ജ് ക​ബീ​ർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി താൻ അനുവഭിച്ച ദുഃഖം മറ്റൊരു വ്യവസായിക്കും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു. […]

Continue Reading

സ്വർണത്തിന് തുടർച്ചയായി രണ്ടാം ദിവസവും വില കുറഞ്ഞു​

കൊച്ചി: സ്വർണത്തിന് തുടർച്ചയായി രണ്ടാംദിവസവും വില കുറഞ്ഞു. വെള്ളിയാഴ്ച 80 രൂപയും ഇന്ന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമായി. ഇന്നലെ 38,120 രൂപയായിരുന്നു. രണ്ടുദിവസം തുടർച്ചയായി വിലവർധിച്ച ശേഷമാണ് വില ഇടിഞ്ഞത്. വ്യാഴാഴ്ച രണ്ട് തവണയായി 400 രൂപ പവന് വർധിച്ചിരുന്നു. രാവിലെയും ഉച്ചക്ക് ശേഷവുമായി പവന് 200 രൂപ വീതവും ഗ്രാമിന് 25 രൂപ വീതവുമാണ് കൂടിയത്. ഇതോടെ പവന് 38,200 രൂപയായിരുന്നു. ബുധനാഴ്ച പവന് 200 […]

Continue Reading