വാഹന പ്രചരണ ജാഥ ഉദ്ഘാടനം ചെയ്തു

പനമരം : വയനാടിനോടുള്ള നിരന്തരമായഅവഗണന അവസാനിപ്പിക്കണമെന്നു വയനാട് ജില്ല മെഡിക്കൽ കോളെജ് ആക്ഷൻ കമ്മറ്റി ചെയർമാൻ ഇ ഡി ഫിലിപ്പ് കുട്ടി. വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ പുനസ്ഥാപിക്കണമെന്നു ആവശ്യപെട്ടു നടത്തുന്ന വാഹന പ്രചരണ ജാഥ പനമരത്ത് ഉത്ഘാടനത്തിനു ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ ടി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു.രാത്രിയാത്ര റെയിൽവെ ചുരംബദൽ പാത ബഫർസോൺ മെഡിക്കൽ കോളേജ് തുടങ്ങിയ വിഷയത്തിൽ വയനാട് വഞ്ചിക്കപെട്ടിരിക്കയായി അദ്ദേഹം കുറ്റപെടുത്തി.വയനാട്ടിലെ ജനങ്ങളോട് കാലകാല തുടരുന്ന അവഗണന അവസാനിപിക്കണമെന്നും  […]

Continue Reading

കുതിച്ച് സ്വർണവില; ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും സ്വർണവില പരിഷ്കരിച്ചു. രാവിലെ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഉച്ചയോടുകൂടി ഉയർത്തിയത്. ഒരു പവൻ സ്വർണത്തിന് ഉച്ചയ്ക്ക് 160 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 400 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ നിലവിലെ വിപണി വില (Today’s Gold Rate) 36960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഉയർന്നു. 20 രൂപയാണ് ഇന്ന് ഉയർന്നത്. ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 […]

Continue Reading

ഓൺലൈൻ അവതാരകയെ അപമാനിച്ച കേസ്; നടൻ ശ്രീനാഥ് ഭാസി അറസ്റ്റിൽ

കൊച്ചി: ഓൺലൈൻ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി മരട്  പൊലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 509,354(a), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടനെതിരെ കഴിഞ്ഞ ദിവസം  കേസെടുത്തിരുന്നു.  ‘ചട്ടമ്പി’ എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ആയിരുന്നു ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. 

Continue Reading

ഓണക്കിറ്റ് നൽകി

ബാവലി: സ്പന്ദനം ചാരിറ്റബിൾ ട്രസ്റ്റ് കർണ്ണാടകയിലെ ബാവലിയിൽ പാവപ്പെട്ട 40 കുടുംബങ്ങൾക്ക് ഒണകിറ്റ് വിതരണം ചെയ്തു .വയനാട്ടിൽ വിതരണം ചെയ്ത 100 കിറ്റിന് പുറമെയാണ് കർണ്ണാടകയിൽ നൽകിയത്‌. സ്പന്ദനം പ്രവർത്തകരായ എം.ജെ വർക്കി ,ജോസ് ഇലഞ്ഞിമറ്റം, കെ.ബാബു ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി

Continue Reading

വെള്ളമുണ്ട ഡിവിഷൻ ‘കളരി ഗ്രാമം’ ഉദ്‌ഘാടനം ചെയ്തു

തരുവണഃകേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് പരിശീലനം പുതിയ തലമുറക്ക് പകർന്ന് കൊടുക്കാവാനുള്ള വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിലുള്ള ‘കളരി ഗ്രാമം’ പദ്ധതി ഉദ്‌ഘാടനം ചെയ്തു. കമ്മന കടത്തനാടൻ കളരി സംഘവുമായി ചേർന്ന് വെള്ളമുണ്ട ഡിവിഷനിലെ പഠിതാക്കൾക്ക് സൗജന്യമായി കളരി അഭ്യസിക്കാനുള്ള അവസരം ഒരുക്കുന്ന ‘കളരി ഗ്രാമം’ പദ്ധതി ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ഡിവിഷൻ തലത്തിൽ നടത്തുന്ന സവിശേഷ പദ്ധതികളിൽ ഒന്നാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ ആയോധനകല പരിശീലന പ്രോത്സാഹന […]

Continue Reading

ബൈക്ക് റാലി നടത്തി

വെള്ളമുണ്ട: ലഹരിവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി വെള്ളമുണ്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തരുവണയിൽ നിന്ന് വെള്ളമുണ്ട ടൗണിലേക്ക് ബൈക്ക് റാലി നടത്തി. തുടർന്ന് വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡഡിന്റെ അധ്യക്ഷതയിൽ വെള്ളമുണ്ട ടൗണിൽ നടന്ന പൊതുയോഗം മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ, വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

Continue Reading

മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയ്ക്ക് കെല്‍ട്രോണ്‍ സുരക്ഷ; കൂടുതല്‍ പദ്ധതികള്‍ ലഭിക്കുമെന്ന് മന്ത്രി രാജീവ്‌

തിരുവനന്തപുരം:  മുംബൈ -പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത് കെല്‍ട്രോൺ കമ്പനി. കെല്‍ട്രോണ്‍ ട്രാഫിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സിസ്റ്റത്തിന് കേരളത്തിന് പുറത്തു നിന്നുള്ള ആദ്യ ഓര്‍ഡര്‍ മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചു. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലെ (യശ്വന്ത്‌റാവു ചവാന്‍ എക്‌സ്പ്രസ് വേ)ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനാണ് ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നത്. 9.05 കോടി രൂപയുടെ പദ്ധതിയാണിതെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതികളില്‍ കേരളത്തിന് പുറത്ത് കെല്‍ട്രോണിന് ലഭിക്കുന്ന ആദ്യത്തെ വലിയ പദ്ധതിയാണിത്. റഡാര്‍ […]

Continue Reading

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

പനമരം: വയനാട് ജില്ല സെപതാക്രോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ജേതാക്കളായി. പനമരം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ നടവയൽ രണ്ടാം സ്ഥാനം നേടി. ടൂർണമെന്റ് സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു ഉദ്ഘാടനം ചെയ്തു.

Continue Reading

റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മൂന്ന് ജില്ലകളില്‍ തീവ്രമഴ; മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ച് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. അതിതീവ്രമഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തീവ്രമഴയ്ക്കുള്ള സാധ്യത മാത്രം കണക്കിലെടുത്ത് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് നല്‍കുന്ന മുന്നറിയിപ്പായ യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചത്. ചക്രവാത ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് പുറമേ […]

Continue Reading

ഫോര്‍ട്ട് കൊച്ചിക്ക് സമീപം കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ ബോട്ടില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്. സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, അബദ്ധത്തില്‍ വെടിയുണ്ടതട്ടി തെറിച്ച് […]

Continue Reading