മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയ, സ്റ്റാമ്പില്‍ താരത്തിന്റെ മുഖം

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഓസ്‌ട്രേലിയൻ ദേശീയ പാർലമന്റിൽ ആദരവ്. മമ്മൂട്ടിയെ ആദരിക്കാൻ കാൻബറയിലെ ഓസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ ‘പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു ചടങ്ങ് സംഘാടിപ്പിച്ചത്. ഓസ്‍ട്രേലിയയില്‍ പതിനായിരം പേഴ്‍സണലൈസ്‍ഡ് സ്റ്റാമ്പുകള്‍ താരത്തിന്റെ മുഖം ഉള്‍പ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാർലമന്റ് ഹൗസ് ഹാളിൽ നടന്നു. പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം പി ഓസ്‌ട്രേലിയയിലെ ഇന്ത്യൻ […]

Continue Reading

Gold Rate Today: സ്വർണവില 44,000 ത്തിന് താഴേക്ക്; വിപണിയിൽ ഉറ്റുനോക്കി ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കുത്തനെയുള്ള കയറ്റത്തിന് ശേഷം രണ്ട് ദിവസമായി സ്വർണവിലയിൽ ഇടിവുണ്ട്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഇന്നലെ 240 രൂപയും കുറഞ്ഞിരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 43960 രൂപയാണ്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഒക്ടോബർ ഒന്നിന് 42,680 രൂപയായിരുന്നു സ്വർണവില. ഇത് ഒക്ടോബർ 5 ആയപ്പോഴേക്കും 41,960 ൽ വരെ എത്തിയിരുന്നു. […]

Continue Reading

കാഞ്ഞിരം ഇനി കാസർകോടിന്‍റെ ജില്ലാ വൃക്ഷം,വെള്ളവയറൻ കടൽപ്പരുന്ത് ജില്ലാ പക്ഷി,പെരിയ പാളത്താളി ജില്ലാ പുഷ്പം

കാസര്‍കോട്: ജില്ലയ്ക്ക് ഇനി സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും. ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയിൽ തന്നെ ഇത്തരം പ്രഖ്യാപനം ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കാഞ്ഞിരമാണ് ഇനി മുതല്‍ കാസർകോടിന്‍റെ ജില്ലാ വൃക്ഷം. വെള്ളവയറൻ കടൽപ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു. പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നർത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസർകോട് എന്ന സ്ഥലനാമം ഉണ്ടായത്. കാഞ്ഞിരം അങ്ങിനെ ജില്ലാ വൃക്ഷമായി. ഇന്ത്യയിലെ അപൂർവ്വമായ. മൃദുലമായ പുറന്തോടുള്ള ഭീമനാമയാണ് […]

Continue Reading

തേടിയെത്തിയത് വധശ്രമക്കേസ് പ്രതിയെ, പരിശോധിച്ച പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്‍റെ എംഡിഎംഎയും കഞ്ചാവും, അറസ്റ്റ്

തൃശ്ശൂർ: വധശ്രമക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് കിട്ടിയത് രണ്ടു ലക്ഷം രൂപ വില വരുന്ന മയക്കുമരുന്ന്. ചാലിശ്ശേരി , കുന്നംകുളം പൊലീസ് സംയുക്തമായി നടത്തിയ റെയ്ഡിലാണ് 2 പ്രതികളേയും എംഡി എം എ യും കഞ്ചാവും പിടികൂടിയത്. ലിഷോയ്, ഹമ്മദ് ഷെറിൻ എന്നിവരെയാണ് മാരക മയക്കുമരുന്നും കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പിലാവ് സ്വദേശിയെ വീട് കയറി ആക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പിടിയിലായ ലിഷോയ്. ലിഷോയ്ക്കെതിരെ ഒരാളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതുൾപ്പടെ മൂന്ന് കേസുകൾ […]

Continue Reading

ജയ്പൂരിലെ കമ്പനിയിൽ ജോലി, ഉടൻ നിയമനം, ഒടുവിൽ ‘പാർക്കി’ലിരുന്ന് മടുത്തു; യുവാക്കളെ പറ്റിച്ച് തട്ടിയത് 7 ലക്ഷം !

ചേർത്തല : ആലപ്പുഴ സ്വദേശികളായ യുവാക്കള്‍ക്ക് ജയ്പൂരിൽ ബിസിനസും ജോലിയും വാഗ്ദാനം നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിൽപ്പെട്ട അർത്തുങ്കൽ സ്വദേശിയായ യുവാവ് അറസ്റ്റിലായി. ചേർത്തല തെക്ക് പഞ്ചായത്തിലെ അർത്തുങ്കൽ മാണിയാപൊഴി വീട്ടിൽ ആൽഫിൻ എന്ന ആൽബർട്ട് എം രാജു (20)വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കൾക്ക് രാജസ്ഥാനിലെ ജയ്പൂരിലുള്ള സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. അർത്തുങ്കൽ സ്വദേശികളായ നാലു യുവാക്കളിൽ നിന്നും 7 ലക്ഷത്തിലധികം രൂപ വാങ്ങി പണം തട്ടിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് […]

Continue Reading

തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം; വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് രാവിലെ മഴയ്ക്ക് ശമനം. ഇന്നലെ വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി. അതേസമയം, ഇതുവരെ വെള്ളം കയറാത്ത പ്രദേശങ്ങൾ പോലും വെള്ളത്തിന്റെ മുങ്ങിയതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരം നഗരവാസികൾ. അശാസ്ത്രീയമായ നിർമാണവും അടച്ചുക്കെട്ടലും മുതൽ ഓടകൾ വൃത്തിയാക്കാത്തത് വരെ വെള്ളക്കെട്ടിന് കാരണമായി. കൃത്യമായ മുന്നറിയിപ്പുകളില്ലാതിരുന്നതും പിഴവായി. പ്രളയക്കാലത്ത് പോലും കണ്ടിട്ടില്ലാത്ത കാഴ്ചകളിലേക്കാണ് തിരുവനന്തപുരം ഇന്നലെ കൺതുറന്നത്. ഒറ്റരാത്രി കൊണ്ട് നഗരം മുങ്ങി.അതിശക്തമായ മഴയാണ് കിട്ടിയതെങ്കിലും മഴ മാത്രമല്ല നഗരം മുങ്ങാൻ കാരണമെന്ന് തലസ്ഥാനവാസികൾ […]

Continue Reading

ഗെറ്റ്… സെറ്റ്… ഗോ…; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരിതെളിയും

തൃശൂർ: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂരിൽ ഇന്ന് തിരിതെളിയും. തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുക്കും. കായികമേളയുടെ ഉദ്ഘാടനം 17ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയമാണ് 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയാകുന്നത്. കായികമേളയോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണം […]

Continue Reading

ചാച്ചാജി ഗോൾഡ് മെഡൽ – ചിത്രരചനാമത്സരം സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ചച്ചാജി ഗോൾഡ് മെഡലിനായുള്ള ജില്ലാ തല ചിത്രരചനാമത്സരം സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം കെ.പി.സി.സി മെംബര്‍ കെ.ഇ വിനയന്‍ നിർവ്വഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ ചീഫ് കോ-ഓഡിനേറ്റര്‍ ഡിന്‍റോ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാൽ മഞ്ച് സംസ്ഥാന കോ-ഓഡിനേറ്റര്‍ സലീഖ് പി മോങ്ങം മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് […]

Continue Reading

സാമൂഹികാധിഷ്ഠിത ദുരന്ത നിവാരണ സംവിധാനം പ്രധാനം – മന്ത്രി – അഡ്വ.പി. എ മുഹമ്മദ് റിയാസ്

ദുരന്ത നിവാരണ മേഖലയില്‍ സാമൂഹികാധിഷ്ഠിത ദുരന്ത നിവാര സംവിധാനമാണ് യോജിച്ചതെന്ന് പെതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജില്ലയിലെ പട്ടിക വര്‍ഗ്ഗ കോളനികളെ ദുരന്ത പ്രതികരണ ക്ഷമതയുള്ള പട്ടികവര്‍ഗ്ഗ കോളനികളായി പ്രഖ്യാപിക്കല്‍, സംസ്ഥാനത്തിനായുളള പട്ടികവര്‍ഗ്ഗ ദുരന്ത നിവാരണ പദ്ധതിയുടെ സമാരംഭം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിത സാഹചര്യങ്ങള്‍, സാംസ്‌കാരിക മൂല്യങ്ങള്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍കൊണ്ട് അവരില്‍ നിന്ന് ഉരുത്തിരിഞ്ഞ് വരുന്ന ആശയങ്ങളുടെ ആകെ തുകയാണ് […]

Continue Reading

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമാക്കണം : ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദ്ദേശിച്ചു.  ജില്ലയില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചേര്‍ന്ന ജില്ലാതല ഉദേ്യാഗസ്ഥരുടെ യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഗോത്രവര്‍ഗ്ഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കണം.  സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടവയാണെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഫോറസ്റ്റ് വാച്ചര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ […]

Continue Reading