ഡോ വന്ദനദാസ് കൊലപാതക കേസ്; വിചാരണ കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ഡോ. വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണക്കോടതിയില്‍ കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനാലാണ് നടപടി. അന്വേഷണം ഉടന്‍ സി ബി ഐ ക്ക് കൈമാറണമെന്ന് വന്ദനയുടെ മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തങ്ങളുടെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ വിചാരണക്കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി എക പ്രതിയെ പിടികൂടിയെന്നും കുറ്റപത്രം വിചാരണക്കോടതിയില്‍ സമര്‍പ്പിച്ചുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സി ബി ഐ അന്വേഷണം […]

Continue Reading

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല, വിവാഹ മോചനം വേണമെന്ന് യുവാവ്; അതൊരു കാരണമല്ലെന്ന് ഹൈക്കോടതി

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല എന്നത് വിവാഹ മോചനം അനുവദിക്കാനുള്ള മതിയായ കാരണമല്ലന്ന് ഹൈക്കോടതി. വിവാഹമോചനം ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. തനിക്ക് പാചകം അറിയില്ലെന്നും ഭാര്യ ഭക്ഷണം ഉണ്ടാക്കി തരുന്നില്ലെന്നും അതിനാൽ വിവാഹമോചനം വേണമെന്നുമായിരുന്നു യുവാവിൻ്റെ ആവശ്യം. ഭാര്യ തന്നെ ബഹുമാനിക്കുന്നില്ലന്നും മറ്റുള്ളവരുടെ മുന്നിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചുവെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 2012 മെയ് ഏഴിനായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് ശേഷം ആദ്യ യുവാവിന്റെ വീട്ടിലും പിന്നീട് അബുദാബിയിലുമാണ് ഇരുവരും […]

Continue Reading

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; പ്രത്യേക മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എങ്കിലും മലയോര മേഖലകളിലടക്കം ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. അടുത്ത മണിക്കൂറുകളിൽ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. മധ്യ ബംഗാൾ ഉൾക്കടലിലും വെള്ളിയാഴ്ചയോടെ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതിന്റെ സ്വാധീനഫലമായി വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ പ്രതീക്ഷിക്കാം.

Continue Reading

സംസ്ഥാന സ്കൂള്‍ കായികമേള, സ്വര്‍ണവേട്ടയില്‍ മലപ്പുറവും പാലക്കാടും ഒപ്പത്തിനൊപ്പം

65-മത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ആദ്യ ദിനം പകുതി പിന്നിടുമ്പോൾ പാലക്കാട്, മലപ്പുറം ജില്ലകൾ ഒപ്പത്തിനൊപ്പം. ഇരു ജില്ലകളും മൂന്ന് വീതം സ്വര്‍ണവും വെള്ളിയും നേടി. മലപ്പുറത്തിന് 2 വെങ്കലവും പാലക്കാടിന് ഒരു വെങ്കലവും ലഭിച്ചു. രണ്ട് സ്വര്‍ണവുമായി എറണാകുളവും ഒരു സ്വര്‍ണവുമായി കണ്ണൂരും മെഡല്‍ വേട്ടക്കാരുടെ പട്ടികയിലുണ്ട്. അതേസമയം, ആദ്യ മീറ്റ് റെക്കോർഡ് കാസർഗോഡ് നേടി. സീനിയർ ബോയ്‌സ് ഡിസ്കസ് ത്രോയില്‍  57.71 എന്ന റിക്കോര്‍ഡോടെ സെർവൻ കെ സി ആണ് മെഡല്‍ നേടിയത്. […]

Continue Reading

തലസ്ഥാനത്ത് മഴ ഒഴിഞ്ഞു,ദുരിതം ഒഴിഞ്ഞില്ല, 200 ഹെക്ടറിലേറെ കൃഷിനാശം,12 വീടുകള്‍പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ കനത്ത മഴ വിതച്ചത് വലിയ നാശനഷ്ടം. 200 ഹെക്ടറിലധികം കൃഷി നശിച്ചുവെന്നാണ് ജില്ലാ ഭരണകൂടത്തിൻെറ പ്രാഥമിക കണക്ക്. വെളളം കയറിയ വീടുകളിൽ ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ എല്ലാം നശിച്ചു. മഴക്ക് ശമനമുണ്ടായെങ്കിലും നഗരത്തോട് ചേര്‍ന്നുള്ള വെട്ടുകാട് മേഖലയില്‍ ഇപ്പോഴും വെള്ളകെട്ട് തുടരുകയാണ്. കണ്ണമ്മൂല, ഗൗരീശപട്ടം, വെട്ടുകാട്, കഴക്കൂട്ടം എന്നിവങ്ങളിലെ താഴ്ന പ്രദേശങ്ങളാണ് പൂ‍ർണായും വെള്ളിലായത്. മറ്റ് ഭാഗങ്ങളിൽ വെള്ളമിറങ്ങിയെങ്കിലും വെട്ടുകാട്ട് ഇപ്പോഴും ദുരിതം തുടരുകയാണ്.ഇടവഴികളിലെല്ലാം അഴുക്കുവെളളം നിറഞ്ഞിരിക്കുകയാണ്. വിലപിടിപ്പിള്ള ഗൃഹോപകരങ്ങള്‍ ഉള്‍പ്പെടെ വെള്ളം കയറി നശിച്ചു.പലരും […]

Continue Reading

വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യയിലേക്ക് നയിച്ചത് മൈക്രോ ഫിനാൻസ് ജീവനക്കാരുടെ ഭീഷണിയെന്ന് കുടുംബം

പാലക്കാട്: പാലക്കാട് പൊൽപ്പുള്ളിക്ക് സമീപം അത്തിക്കോട് വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പനയൂർ അത്തിക്കോട് പൂളക്കാട് കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല ആണ് മരിച്ചത്. മൈക്രോ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് കാണിച്ച് വീട്ടുകാർ പൊലീസിന് പരാതി നൽകി. ചായക്കട തൊഴിലാളിയാണ് 58 കാരിയായ വത്സല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്ന് കടം വാങ്ങിയിരുന്നു. ഇതില്‍ പലപ്പോഴും തിരിച്ചടവ് മുടങ്ങി. പിന്നാലെ മൈക്രോ ഫിനാൻസ് സംഘങ്ങൾ വീട്ടിലും […]

Continue Reading

ജഗതി ജംഗ്ഷനിൽ തീപിടിത്തം; കാറുകൾ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ ജഗതി ജംഗ്ഷനിൽ തീപിടിത്തം. മൈസ്ര കാർ അക്സസറീസ് കടയിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തി. ഷോട്ട് സെർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസും ഫയർഫോഴ്സും വ്യക്തമാക്കി. രാവിലെ 7.30 ഓടു കൂടിയാണ് തീ പിടിത്തമുണ്ടായത്. അര മണിക്കൂറോളം തീ ആളി കത്തി. മൈസ്ര കാർ ആക്സസറീസിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ കടയ്ക്കുള്ളിൽ നിർത്തിയിട്ട കാറുകളിലേക്ക് തീ പടർന്നു. കടയിൽ നിരവധി കാറുകളുണ്ടായിരുന്നു. തീ പടരുന്നത് […]

Continue Reading

സ്‌കൂള്‍ ഔഷധസസ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു

ദേശീയ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കല്ലോടി സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളില്‍ ഔഷധസസ്യ ഉദ്യാനം ഒരുങ്ങുന്നു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. ഔഷധതൈവിതരണ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ് നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.സജി കോട്ടായില്‍ അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍ സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. ഔഷധ സസ്യങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കുകയും ആരോഗ്യ സംരക്ഷണത്തിന് അവയുടെ ഉപയോഗങ്ങളെ പരിചയപ്പെടുത്തുകയും […]

Continue Reading

തരിശ് നിലങ്ങളില്‍ ഇനി വെളളമെത്തും ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ ഉദ്ഘാടനം ചെയ്തു

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ആലത്തൂര്‍ കാളിക്കൊല്ലി മാനിവയലില്‍ പൂര്‍ത്തീകരിച്ച ആലത്തൂര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനിവയല്‍ അരയാല്‍ പരിസരത്ത് നടന്ന ചടങ്ങില്‍ തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി മുഖ്യ പ്രഭാഷണം നടത്തി. ഒ.ആര്‍ കേളു എം.എല്‍.എയെ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് പി.വി സഹദേവന്‍ ഉപഹാരം നല്‍കി ആദരിച്ചു. പദ്ധതിയുടെ പമ്പ് ഹൗസ് നിര്‍മ്മാണത്തിന് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയ […]

Continue Reading

സ്വവർഗ്ഗ വിവാഹം; ന​ഗരകേന്ദ്രീകൃതമല്ല, വരേണ്യ നിലപാടുമല്ല; നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ്

ദില്ലി: സ‍്വവർഗ്ഗ വിവാഹത്തിൽ നിർണായക വിധിന്യായവുമായി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വവർ​​ഗ വിവാ​ഹം ന​ഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹർജിയിൽ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറയുന്നത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവർഗ്ഗ പങ്കാളികൾ നൽകിയ ഹ‍ർജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറയാനൊരുങ്ങുന്നത്. എല്ലാ ജഡ്ജിമാർക്കും വിഷയത്തിൽ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് […]

Continue Reading