ദീപാവലി കളറാക്കാൻ സൂര്യയും അജിത്തും; മെ​ഗാ ക്ലാഷിനൊരുങ്ങി തമിഴ് സിനിമ ലോകം

ബി​ഗ് ബജറ്റ് ചിത്രങ്ങളും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളുമാണ് തമിഴ് സിനിമ പ്രേക്ഷകരെ കാത്തിരിക്കുന്നത്. ജൂലൈ മുതൽ‌ തമിഴിൽ ബി​ഗ് റിലീസുകളുടെ കാലമാണ്.​ ഈ ദീപാവലിക്ക് തമിഴിൽ ഒരു ബോക്സോഫീസ് ക്ലാഷ് തന്നെയാണ് വരുന്നതെന്നാണ് റിപ്പോർട്ടുകൾ. സൂര്യയുടെ കങ്കുവയും അജിത്തിന്റെ വിടാ മുയർച്ചിയുമാണ് ദീപാവലി കളറാക്കാൻ പ്രേക്ഷകർക്ക് മുന്നിലെത്തുക. നിലവിൽ വിടാ മുയർച്ചിയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. മ​ഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ അസർബൈജാനിൽ ജൂൺ 20ന് തുടങ്ങുമെന്നാണ് വിവരം. ചിത്രം ദീപാവലിക്ക് […]

Continue Reading

പൊലീസ് അക്കാദമിയില്‍ എസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐയെ മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്‌ഐ ജിമ്മി ജോര്‍ജ് ആണ് മരിച്ചത്. 35 വയസായിരുന്നു. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്‌ബോള്‍ ടീമിലെ താരം കൂടിയാണ്

Continue Reading

യൂത്ത് കോൺഗ്രസ് വിജയാരവം സംഘടിപ്പിച്ചു

വാളാട്: ഇന്ത്യൻ യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരേയും എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച് സ്കോളർഷിപ്പ് ലഭിച്ച വിഭ്യാർത്ഥികളേയും മറ്റു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് നാടിന് അഭിമാനമായവരേയും സ്നേഹാദരവ് നൽകി കൊണ്ട് വിജയാരവം സംഘടിപ്പിച്ചു. ചടങ്ങ് ഐ.സി.ബാലകൃഷ്ണൻ എം എൽ എ ഉത്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബിൻ സെബാസ്റ്റ്യൻ […]

Continue Reading

തൃശൂർ ഡിസിസിയിലെ കൈയാങ്കളി; ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്

തൃശൂര്‍: കെ മുരളീധരന്റെ അനുയായിയും ഡിസിസി സെക്രട്ടിയുമായ സജീവന്‍ കുര്യച്ചിറയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ കേസെടുത്തു. തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് ഡിസിസി ഓഫീസില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സജീവന്‍ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചു തള്ളിയെന്നാണ് പരാതി. ജോസ് വള്ളൂര്‍ ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ തടഞ്ഞു നിര്‍ത്തി കൈയ്യേറ്റം ചെയ്തു […]

Continue Reading

രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: ഈനാട് എംഡിയും രാമോജി ഫിലിം സിറ്റി സ്ഥാപകനുമായ രാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ രാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള രാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് […]

Continue Reading

മികച്ച ഇന്നിങ്‌സുമായി നിഖോളാസ്; അയര്‍ലന്‍ഡിനെ വീഴ്ത്തി കാനഡയ്ക്ക് ജയം

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് കാനഡയ്ക്ക് ആദ്യ ജയം. കാനഡ ഉയര്‍ത്തിയ 137 റണ്‍സ് പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 12 റണ്‍സിനാണ് കാനഡയുടെ ജയം. 35 പന്തില്‍ 49 റണ്‍സ് നേടിയ നിഖോളാസ് കിര്‍ട്ടണാണ് കാനഡയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ശ്രേയസ് മൊവ്വ (37), പര്‍ഗത് സിങ് (18), ആരോണ്‍ ജോണ്‍സണ്‍ (14) എന്നിവരും രണ്ടക്കം കടന്നു. അയര്‍ലന്‍ഡിനായി ക്രെയിഗ് യങ്, ബറി മക്ക്കര്‍ത്തി എന്നിവര്‍ രണ്ടുവീതം […]

Continue Reading

‘സിപിഐക്ക് മാർക്സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായി’; യുഡിഎഫിലേക്ക് ക്ഷണിച്ച് ലീ​ഗ് മുഖപത്രം

കോഴിക്കോട്: ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ച് ലീഗ് മുഖപത്രം. സിപിഐക്ക് മാർക്സിസ്റ്റ് ബന്ധം അവസാനിപ്പിക്കാൻ സമയമായി. ആദ്യപടിയെന്ന നിലയിൽ നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കാം. യുഡിഎഫിനോട് സഹകരിക്കാമെന്നും ലീഗ് നേതാവ് കെഎൻഎ ഖാദർ ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പുറമ്പോക്കിലേക്ക് തള്ളിയത് സിപിഎം നയങ്ങളാണ്. സിപിഐ അതിനു വഴിപ്പെടാതിരുന്ന കാലത്ത് അവർക്ക് ഭരണത്തിലും പുറത്തും അർഹമായ പദവികളും അന്തസ്സും കൂടുതൽ ജനപിന്തുണയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. […]

Continue Reading

പലിശനിരക്ക് കുറയുമോ?; ആര്‍ബിഐ പണ നയ പ്രഖ്യാപനം ഇന്ന്

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയപ്രഖ്യാപനം ഇന്ന്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പണവായ്പാനയമാണിത്. ഇത്തവണയും പലിശനിരക്കില്‍ മാറ്റം ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തി നടപ്പുസാമ്പത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചാനിരക്ക് അനുമാനത്തില്‍ മാറ്റം വരുത്തുമോ എന്നതും പ്രതീക്ഷിക്കുന്നുണ്ട്. കാലവര്‍ഷം നേരത്തെ എത്തിയതും മികച്ചരീതിയില്‍ മുന്നോട്ടുപോകുന്നതും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുറയാന്‍ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ ആര്‍ബിഐയുടെ വിലയിരുത്തലും ഇന്ന് പുറത്തുവരും. നിലവില്‍ മുഖ്യ പലിശനിരക്കായ റിപ്പോ 6.5 ശതമാനമാണ്. കഴിഞ്ഞ ഏഴുതവണ യോഗം ചേര്‍ന്നപ്പോഴും പലിശനിരക്കില്‍ […]

Continue Reading

അര്‍മീനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 5.5 ലക്ഷം രൂപ

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 5.5 ലക്ഷം രൂപ തട്ടിയെന്ന് പരാതി. മാരാമണ്‍ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അര്‍മീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശി അനുരാജാണ് യുവതിയില്‍നിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. പച്ചക്കറി ഫാക്ടറിയില്‍ […]

Continue Reading

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. […]

Continue Reading