വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഏഴിടത്ത് തീവ്രമഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചത്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കാസര്‍കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ആഗോള മഴപ്പാത്തിയായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) കിഴക്കേ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണ് മഴ ശക്തമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലില്‍ […]

Continue Reading

സാധുവായ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ ഇല്ലെങ്കില്‍ പിടിവീഴും; യുഎഇയില്‍ 20,000 ദിര്‍ഹം വരെ പിഴ

അബുദാബി: യുഎഇയില്‍ റസിഡന്‍സ് വിസ, എമിറേറ്റ്‌സ് ഐഡി എന്നിവ നഷ്ടപ്പെടുകയോ പുതുക്കാതിരിക്കുകയോ ചെയ്താല്‍ വന്‍പിഴ ചുമത്തുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് അതോറിറ്റി (ഐസിപി) മുന്നറിയിപ്പ്. 14 ഇനം നിയമലംഘനങ്ങള്‍ക്കാണ് ദിവസത്തില്‍ 20 ദിര്‍ഹം മുതല്‍ പരമാവധി 20,000 ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാരല്ലാത്തവരുടെ പാസ്‌പോര്‍ട്ട് നടപടികള്‍ ചെയ്യുന്നത്, കമ്പനി ഇ-ദിര്‍ഹം കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാരല്ലാത്തവരുടെ ഇടപാട് നടത്തുക, ഓണ്‍ലൈന്‍ സംവിധാനം ദുരുപയോഗം ചെയ്യുക, ഇടപാടുകളുടെ […]

Continue Reading

ആസിഫ് അലിയില്‍നിന്ന് പുരസ്കാരം വാങ്ങാന്‍ മടി; രമേശ് നാരായണനെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീത സംവിധായകന്‍ പണ്ഡിറ്റ് രമേശ് നാരായണനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. എം ടി വാസുദേവന്‍ നായരുടെ ഒമ്പത് കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചലച്ചിത്ര സമാഹാരമായ മനോരഥങ്ങളുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ പങ്കെടുത്ത രമേശ് നാരായണന് പുരസ്‌കാരം സമ്മാനിക്കാന്‍ സംഘാടകര്‍ ആസിഫ് അലിലെയായിരുന്നു ക്ഷണിച്ചത്. എന്നാല്‍ ആസിഫ് അലിയില്‍ നിന്നും രമേശ് നാരായണന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ മടി കാണിക്കുകയും പകരം സംവിധായകന്‍ ജയരാജിനെ വിളിച്ചുവരുത്തി ആസിഫിന്റെ […]

Continue Reading

തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു; നാം തമിഴര്‍ കക്ഷി നേതാവിനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തി

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നേതാവ് കൊല്ലപ്പെട്ടു. നാം തമിഴര്‍ കക്ഷി നേതാവ് ബാലസുബ്രഹ്മണ്യന്‍ ആണ് കൊല്ലപ്പെട്ടത്. പ്രഭാത നടത്തത്തിനിടെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. നാം തമിഴര്‍ കക്ഷി മധുര നോര്‍ത്ത് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ബാലസുബ്രഹ്മണ്യന്‍. മന്ത്രി പളനിവേല്‍ ത്യാഗരാജന്റെ വീടിന് സമീപത്തു വെച്ചായിരുന്നു അക്രമം. നാലോളം പേരുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും, പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിത ശ്രമം നടത്തിവരികയാണെന്നും മധുര പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബാലസുബ്രഹ്മണ്യന്‍ നിരവധി ക്രിമിനല്‍ […]

Continue Reading

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; 4 സൈനികർക്ക് വീരമൃത്യു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ നാല് സൈനികർക്ക് വീരമൃത്യു. ഒരു ഓഫീസർ ഉൾപ്പെടെയാണ് മരിച്ചത്. ജമ്മുവിലെ ദോഡ ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഇന്നലെ വൈകീട്ടാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 5 സൈനികർക്ക് ​ഗുരുതരമായി പരിക്കേറ്റു. അതിനിടെ ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും ജമ്മു പൊലീസും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. പിന്നാലെയാണ് ദോഡ ജില്ലയിലെ ദസ്സ ഭാ​ഗത്ത് ഏറ്റുമുട്ടലുണ്ടായത്. ഒരാഴ്ചക്കിടെ ജമ്മു മേഖലയിൽ […]

Continue Reading

പേമാരിയില്‍ വ്യാപക നാശം, പാലക്കാട്ട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും മരിച്ചു; മഴക്കെടുതിയില്‍ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടം. പാലക്കാട് കോട്ടേക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. കോട്ടേക്കാട് കോടക്കുന്ന് വീട്ടില്‍ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകന്‍ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു ഇവര്‍. ഒറ്റമുറി വീട്ടിലായിരുന്നു കിടപ്പുരോഗിയായ സുലോചനയും മകന്‍ രഞ്ജിത്തും കഴിഞ്ഞിരുന്നത്. സ്വകാര്യ ബസ് കണ്ടക്ടറാണ് രഞ്ജിത്ത്. രാത്രിയില്‍ വീടിന്റെ പിന്‍ഭാഗത്തെ ചുവര്‍ ഇടിഞ്ഞ് ഇവരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. രാവിലെയാണ് നാട്ടുകാര്‍ അപകട […]

Continue Reading

സ്പെയിൻ യൂറോ ചാമ്പ്യൻമാർ; കലാശപ്പോരിൽ ഇം​ഗ്ലണ്ടിനെ മുട്ടുകുത്തിച്ചു: നാലാം കിരീടം, ‘ഇരട്ടി മധുരം’

ബെ​ര്‍​ലി​ൻ: യു​വേ​ഫ യൂ​റോ​ക​പ്പ് കീ​രി​ടം ചൂടി സ്‌​പെ​യിൻ. ഫൈ​ന​ലി​ല്‍ ഇം​ഗ്ല​ണ്ടി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​ന് വീ​ഴ്ത്തിയാണ് സ്പെയിൻ യൂറോ കപ്പിൽ നാലാം കിരീടമുയർത്തിയത്. നി​ക്കോ വി​ല്ല്യം​സും മി​കേ​ല്‍ ഒ​യ​ര്‍​സ​വലും ആ​ണ് സ്‌​പെ​യി​ന് വേ​ണ്ടി ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഇം​ഗ്ല​ണ്ടി​നാ​യി കോൾ പാ​ല്‍​മ​ര്‍ ഗോ​ള്‍ നേ​ടി. തു​ട​ക്കം മു​ത​ല്‍ തന്നെ സ്‌​പെ​യി​ന്‍ ആണ് ക​ളം നി​റ​ഞ്ഞ് ക​ളി​ച്ച​ത്. നാല് യൂറോ കിരീടങ്ങൾ നേടുന്ന ആദ്യ ടീം കൂടിയാണ് സ്പെയിൻ. ഒരു ​ഗോൾ പോലുമില്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതി […]

Continue Reading

വിഴിഞ്ഞത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി; ‘മറീന്‍ അസര്‍’ പുറങ്കടലില്‍; സാന്‍ ഫെര്‍ണാണ്ടോ ഇന്നു മടങ്ങും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് രണ്ടാമത്തെ ചരക്കുകപ്പലെത്തി. മറീന്‍ അസര്‍ എന്ന ഫീഡര്‍ കപ്പലാണ് കൊളംബോയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് എത്തുന്നത്. കപ്പല്‍ തുറമുഖത്തിന്റെ പുറംകടലിലെത്തി. വിഴിഞ്ഞത്ത് ആദ്യമെത്തിയ സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ മടങ്ങിയതിന് ശേഷമായിരിക്കും മറീന്‍ അസറിന് ബര്‍ത്തിങ് അനുവദിക്കുക. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. ഉദ്ഘാടനത്തിനായി തുറമുഖത്തെത്തിയ കപ്പല്‍ സാന്‍ ഫെര്‍ണാണ്ടോ ചരക്കുകളിറക്കിയശേഷം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക് ഒരു മണിയോടെ തുറമുഖം വിടും. സാന്‍ ഫെര്‍ണാണ്ടോയില്‍ നിന്ന് […]

Continue Reading

പിഎസ് സി കോഴ : പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും

കോഴിക്കോട്: പിഎസ് സി കോഴ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. രാവിലെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തിയാകും പ്രമോദ് കോട്ടൂളി പരാതി നൽകുക. അതേസമയം പി എസ് സി കോഴ ആരോപണത്തില്‍ സത്യം പുറത്തു വരണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും ഇന്ന് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിക്കും. ജില്ല കോൺഗ്രസ്‌ കമ്മിറ്റി പുതിയ സ്റ്റാന്‍റ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന […]

Continue Reading

കണ്ടത് ജോയിയുടെ കാലോ?; റോബോട്ടിക് കാമറയില്‍ ചില അടയാളങ്ങള്‍; സ്‌കൂബ സംഘം ടണലിനുള്ളിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടില്‍ കാണാതായ ജോയിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി സൂചന. കാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രം ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങളെന്ന് സംശയിക്കുന്ന ദൃശ്യം കണ്ടത്. ഡാര്‍ക് റോബോട്ട് ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനയാണ് നടത്തുന്നത്. ജോയി വീണതിന്റെ 10 മീറ്റര്‍ മാറിയാണ് ശരീരഭാഗങ്ങളെന്നു തോന്നിക്കുന്ന ദൃശ്യം ലഭിച്ചത്. ദൃശ്യങ്ങളില്‍ വന്‍തോതില്‍ മാലിന്യങ്ങളുടെ കൂമ്പാരമാണ് കാണുന്നത്. ഇതില്‍ കണ്ടത് ജോയിയുടെ ശരീരമാണോ എന്ന് സ്ഥിരീകരിക്കാനാറായിട്ടില്ലെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന എന്‍ഡിആര്‍എഫ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ദൃശ്യങ്ങള്‍ കണ്ട സാഹചര്യത്തില്‍ ടണലിനുള്ളില്‍ […]

Continue Reading