മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ഡല്‍ഹിയില്‍ കനത്ത സുരക്ഷ; വകുപ്പുകളില്‍ ചര്‍ച്ച തുടരുന്നു

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ നേതൃത്വത്തിലുള്ള മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7. 15 ന് രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. നരേന്ദ്രമോദിക്കൊപ്പം ബിജെപിയുടെയും ഘടകക്ഷികളുടെയും മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശുചീകരണത്തൊഴിലാളികള്‍ മുതല്‍ അയല്‍രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ വരെ ഉള്‍പ്പെടുന്ന എണ്ണായിരത്തോളം അതിഥികളുടെ സദസ്സിനുമുന്നിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള […]

Continue Reading

ടിപി വധക്കേസിലെ 10 പ്രതികൾക്ക് പരോൾ: പുറത്തിറങ്ങിയത് പെരുമാറ്റച്ചട്ടം പിൻവലിച്ചതിനു പിന്നാലെ

കണ്ണൂർ: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. കൊടി സുനി ഒഴികെ 10 പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞതോടെയാണ് നടപടി. പ്രതികളായ മനോജ്, രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, സിനോജ് എന്നിവര്‍ക്കാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ അനുവദിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ ഇവരുടെ പരോള്‍ അപേക്ഷ ജയില്‍ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് പരോളില്‍ പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ഇവർ വെള്ളിയാഴ്ച പുറത്തിറങ്ങിയത്. സ്വാഭാവിക നടപടി മാത്രമാണെന്നാണ് […]

Continue Reading

തുടക്കത്തിൽ വീണു, പിടിച്ചു കയറ്റി മില്ലർ; നെതർലൻഡ്സിനെ തകർത്ത് ദക്ഷിണാഫ്രിക്ക

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം വിജയം. നെതര്‍ലന്‍ഡിസിന് എതിരെ നാലു വിക്കറ്റിനായിരുന്നു വിജയം. നെതര്‍ലന്‍ഡ് ഉയര്‍ത്തിയ 104 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സ്‌കോര്‍ നെതര്‍ലന്‍ഡ്‌സ്: 103/9, ദക്ഷിണാഫ്രിക്ക 18.5 ഓവറില്‍ 106/6. ചെറിയ വിജയലക്ഷ്യത്തിലേക്കാണ് ബാറ്റേന്തിയത് എങ്കിലും ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 12 റൺസ് എടുക്കുന്നതിനിടെ നാല് മുൻനിര ബാറ്റ്സ്മാൻമാരെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്. ക്വിന്റന്‍ ഡി കോക്ക് (0) ആദ്യ പന്തില്‍ തന്നെ റണ്ണൗട്ടായി. റീസ ഹെന്റിക്സ് […]

Continue Reading

തട്ടിപ്പുകാർ കൊറിയറായി വരും ; മുന്നറിയിപ്പുമായി കേരളപൊലീസ്‌

തിരുവനന്തപുരത്തും കൊച്ചിയിലുമായി ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൽ രണ്ടുകേസുകളിൽ മാത്രം 5.61 കോടി രൂപ നഷ്ടമായി. തട്ടിപ്പിനിരയാകുന്ന രീതിയും കേരളപോലീസ്‌ പങ്കുവെച്ചു. ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുകയും എന്നും കേരള പൊലീസ് പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് നടത്തും. പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ […]

Continue Reading

അവയവക്കടത്ത് കേസ്; ഇരയായ ഏക മലയാളിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് അവയവദാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പാലക്കാട് സ്വദേശി ഷെമീറിനെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇരകളാക്കപ്പെട്ട ദാതാക്കളില്‍ ഏക മലയാളിയാണ് ഷെമീര്‍. ഇറാൻ കേന്ദ്രീകരിച്ച് അവയവക്കടത്ത്‌ നടത്തിയ കേസിലാണ് വൃക്കദാനം ചെയ്ത മലയാളിയായ ഷെമീറിനെ ചോദ്യം ചെയ്തുവരുന്നത്. മലയാളിയാണെങ്കിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ്‌ ഇയാള്‍ താമസിച്ചിരുന്നത്‌. കോയമ്പത്തൂരിലെത്തിയാണ് അന്വേഷണ സംഘം ഷെമീറിനെ കസ്‌റ്റഡിയിലെടുത്തത്‌. കേസിൽ ഒടുവിൽ അറസ്‌റ്റിലായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ്‌ രണ്ട്‌ മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷെമീർ […]

Continue Reading

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്; ചന്ദ്രബാബു നായിഡുവിന്റെ ഭാര്യയുടെ ആസ്തിയിലും വർദ്ധനവ്

ചൊവാഴ്ച മുതൽ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഓഹരികളിൽ വൻ കുതിപ്പ്. എൻഡിഎയ്ക്ക് പിന്തുണ നൽകാൻ ചന്ദ്രബാബു നായിഡു തീരുമാനിച്ചതിന് പിന്നാലെയാണ് തെലുങ്കുദേശം പാർട്ടിയുമായി (ടിഡിപി) ബന്ധപ്പെട്ടതും ആന്ധ്രാപ്രദേശിൽ നിന്നുള്ളതുമായ ഓഹരികളിൽ വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഹെറിറ്റേജ് ഫുഡ്സ് (അഞ്ചു ദിവസത്തിൽ 236 രൂപ കൂടി ), അമര രാജ (അഞ്ചു ദിവസത്തിൽ 197 രൂപ കൂടി), അൾട്രാ ടെക്( അഞ്ചു ദിവസത്തിൽ 170 രൂപ കൂടി), രാംകോ, സാഗർ സിമന്റ്,കെ സിപി, എൻസിഎൽ, എൻസിസി, കെഎൻആർ കൺസ്റ്റ്‌ക്ഷൻസ്, അവന്തി […]

Continue Reading

‘രാഹുൽ വായനാട്ടുകാരെ വഞ്ചിച്ചു,റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റ്’: ആനി രാജ

രാഹുൽ ഗാന്ധി വായനാട്ടുക്കാരെ വഞ്ചിച്ചുവെന്നും റായ്ബറേലിയിൽ മത്സരിക്കുമെന്ന് പറയാതിരുന്നത് അവരോട് ചെയ്ത തെറ്റാണെന്നും ആനി രാജ. റായ്ബറേലിയിൽ മത്സരിക്കുന്ന കാര്യം നേരത്തെ പറ‍യണമായിരുന്നു. രാഷ്ട്രീയ ധാർമികതക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഇതെന്നും ആനി രാജ പറഞ്ഞു.

Continue Reading

അങ്കമാലിയിൽ കുടുംബം വെന്തുമരിച്ച സംഭവം; തീപിടിത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക്, വയറിങ്ങിലും പ്രശ്നം

അങ്കമാലിയിൽ വീടിന് തീ പിടിച്ചു 4 പേർ മരിച്ച സംഭവത്തിൽ പൊലീസിൻ്റെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. തീപിടുത്തത്തിന് കാരണം എസിയിൽ നിന്നുള്ള ഗ്യാസ് ലീക്ക് ആയതെന്ന് പ്രാഥമിക നിഗമനം. മുറിയിലെ വയറിങ്ങിലും ചില പ്രശ്നങ്ങൾ കണ്ടെത്തി. ഇലക്ട്രിക്കൽ എൻജിനീയർ നാളെ വിശദമായ റിപ്പോർട്ട് നൽകും. ഇതിനിടെ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ശരീരത്തിൽ കെമിക്കലുകളുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കാൻ സ്കിൻ സാമ്പിൾ ലാബിലേക്ക് അയച്ചിരിക്കുകയാണ്. ബോധരഹിതരായതുകൊണ്ടാവാം രക്ഷപ്പെടാൻ സാധിക്കാതിരുന്നതെന്നുമാണ് വിലയിരുത്തൽ.

Continue Reading

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും; പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടു പോകാനും പ്രവർത്തകസമിതി തീരുമാനിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. പ്രവർത്തകസമിതിയിലെ അംഗങ്ങൾ പ്രമേയം ഐക്യകണ്ഠേന പാസാക്കി. ഉത്തരേന്ത്യയിലടക്കം ബിജെപിയെ പ്രതിരോധിക്കാൻ രാഹുൽഗാന്ധി ആണ് ഏറ്റവും യോഗ്യനെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. ഭാരത് […]

Continue Reading

രാഹുല്‍ ചുരമിറങ്ങുന്നു, റായ്ബറേലി നിലനിര്‍ത്തും; വയനാട് സ്ഥാനാര്‍ഥി കേരളത്തില്‍നിന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലും റായ്ബറേലിയിലും ജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ധാരണ. ഉത്തരേന്ത്യയില്‍ പാര്‍ട്ടിക്കുണ്ടായ പുത്തന്‍ ഉണര്‍വ് ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ രാഹുലിന്റെ സാന്നിധ്യത്തിലൂടെ ആവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തക സമിതി വിലയിരുത്തി. രാഹുല്‍ ഒഴിയുന്ന വയനാട് സീറ്റില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനെക്കുറിച്ച് അന്തിമ ധാരണയായിട്ടില്ല. പ്രിയങ്ക മത്സരിക്കില്ലെന്നാണ് പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന. കേരളത്തില്‍നിന്നുള്ള ഒരു നേതാവിനെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നത്. ബിജെപി ഉയര്‍ത്തിയ വിഭജന രാഷ്ട്രീയത്തിനെതിരായ […]

Continue Reading