ലൈംഗികാധിക്ഷേപ കേസില്‍ ബോബി ചെമ്മണൂരിന് ജാമ്യം
കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ വ്യവസായി ബോബി ചെമ്മണൂരിന് ജാമ്യം. ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യ ഉത്തരവ് ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച മുതല്‍ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലാണ്. എന്തിനാണ് ബോബിയുടെ കസ്റ്റഡി തുടരാന്‍ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. ആറു ദിവസമായി ബോബി ചെമ്മണൂര്‍ ജയിലിലാണ്. സമൂഹത്തിന് ഇപ്പോഴേ വ്യക്തമായ സന്ദേശം ലഭിച്ചിട്ടില്ലേയെന്ന് കോടതി ചോദിച്ചു. പൊതുവേദിയില്‍ […]
Continue Reading