സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

Wayanad

തിരുവനന്തപുരം:ബം​ഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ ഇന്നു മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത.ഇന്നു മുതല്‍ തിങ്കളാഴ്ച വരെയാണ് മഴ ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാകും കൂടുതല്‍ മഴ ലഭിക്കുക.

ശ്രീലങ്കന്‍ തീരുത്തുനിന്ന് 360 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായാണ് ഇപ്പോള്‍ ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. ഇത് അതിതീവ്ര ന്യൂനമര്‍ദമായി രൂപം പ്രാപിച്ച്‌ തമിഴ്നാടിന്റെ വടക്കു ഭാ​ഗത്തേക്ക് നീങ്ങാനാണ് സാധ്യത. കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും പടിഞ്ഞാറന്‍ ബം​ഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിനു പോകുന്നത് സുരക്ഷിതമല്ല

Leave a Reply

Your email address will not be published. Required fields are marked *