ഹിജാബ് നിരോധനത്തിനെതിരെ വനിതാ ലീഗ് പ്രതിഷേധ ധർണ്ണ

Wayanad

കൽപ്പറ്റ: വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹിജാബ് നിരോധനത്തിനെതിരെ കൽപ്പറ്റയിൽ പ്രതിഷേധ ധർണ്ണ നടത്തി. മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.കെ അബൂബക്കർ, വനിതാ ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് റസീന അബ്ദുൽഖാദർ, മണ്ഡലംലീഗ് പ്രസിഡന്റ് റസാഖ് കൽപ്പറ്റ, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് എം.പി നവാസ്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ബി നസീമ, റൈഹാനത്ത് ബഷീർ, നസീറ ഇസ്മായിൽ, ആമിന സത്താർ, കമല രാമൻ സംസാരിച്ചു. ജന.സെക്രട്ടറി സൗജത്ത് ഉസ്മാൻ സ്വാഗതം പറഞ്ഞു. ധർണ്ണയിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളും, വനിതാലീഗ് ജില്ലാ-മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *