മഹിളാകോണ്‍ഗ്രസ് അമ്മനടത്തം നടത്തി

Wayanad

കൽപറ്റ:കൃപേഷിന്റെയും ശരത്‌ലാലിന്റെയും ഷുഹൈബിന്റെയും രക്തസാക്ഷിത്വദിനം മഹിളാകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലയില്‍ പിണറായി കൊല്ലരുത് ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യമുയര്‍ത്തി കല്‍പ്പറ്റ നഗരത്തില്‍ അമ്മനടത്തം സംഘടിപ്പിച്ചു.ഇനി ഒരു ജീവനും രാഷ്ട്രീയത്തിന്റെ പേരിൽ ഈ നാട്ടിൽ കൊലചെയ്യപ്പെടരുത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടാകാതിരിക്കാൻ ഭരണത്തലപ്പത്ത് ഇരിക്കുന്നവർ ജാഗ്രത കാട്ടിയില്ലെങ്കിൽ മഹിളാകോൺഗ്രസ് അതിശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും വിവിധ മഹിളാകോൺഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷനായിരുന്നു. കെ പി സി സി മെമ്പർ പി പി ആലി മുഖ്യപ്രഭാഷണം നടത്തി. ഡി സി സി സെക്രട്ടറി ജി വിജയമ്മ, മഹിളാകോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ സി പി പുഷ്പലത, മാർഗരറ്റ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *