ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണം ; ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും

Kerala

ദിലീപ് ഉള്‍പ്പെടെയുളള പ്രതികളുടെ ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് ആലുവ കോടതിയെ സമീപിക്കും. പ്രതികളുടെ ഫോണുകള്‍ നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.
കോടതിയാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ച് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് കൈമാറേണ്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിക്ക് കത്ത് നല്‍കും.തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയയ്ക്കാനാകും ആവശ്യപ്പെടുക. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഇന്നലെ രാത്രിയോടെയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *