രണ്‍ജിത് വധക്കേസ്; 2 മുഖ്യ പ്രതികള്‍ കൂടി കസ്റ്റഡിയില്‍

Kerala

ആലപ്പു‍ഴ രണ്‍ജിത് വധക്കേസില്‍ രണ്ട് മുഖ്യ പ്രതികള്‍ കൂടി കസ്റ്റഡിയിലായി. ആലപ്പുഴ സ്വദേശികളായ രണ്ടു പേരാണ് കസ്റ്റഡിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍.
പെരുമ്പാവൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. രണ്ടു പ്രതികളെ നേരത്തെ പിടുകൂടിയിരുന്നു. വെള്ളക്കിണര്‍ സ്വദേശി സിനു, റസീബ് എന്നിവരെയാണ് പൊലിസ് നേരത്തേ അറസ്റ്റ് ചെയ്തത്.
ഇരുവരേയും ജനുവരി 12 വരെ റിമാന്‍ഡ് ചെയ്തു. കൃത്യത്തില്‍ പങ്കെടുത്ത എട്ട് പേരെ ഇനിയും പിടികൂടാനുണ്ട്. അനൂപിനെ ബാംഗ്ലൂര്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.
12 മണിക്കൂറിനിടെയാണ് ആലപ്പുഴയില്‍ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. ഡിസംബര്‍ 18 ന് വൈകീട്ടാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു തൊട്ടുപിന്നാലെ ഡിസംബര്‍ 19ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ ഒരുസംഘം ആളുകള്‍ വീട്ടിലെത്തി വെട്ടിക്കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *