ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രക്തം നൽകി

General

മാനന്തവാടിഃ കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി താലൂക്കിലെ ഭൂരിപക്ഷം പ്രദേശവും കണ്ടയ്ൻമെന്റ് സോണായും 144ഉം പ്രഖ്യാപിച്ച സാഹചര്യത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിൽ രക്തക്ഷാമമുണ്ടെന്നറിഞ്ഞതിനെതുടർന്ന് ഡിവൈഎഫ്ഐ കൽപ്പറ്റ നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ , മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിന്റെ സഹകരണത്തോടെ രക്ത ദാനക്യാമ്പ് സംഘടിപ്പിച്ചു.
നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് രക്തം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ബിനീഷ് എൻ.വി., ബിനീഷ് മാധവ്, പ്രണവ്, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.
കോവിഡ് 19 പശ്ചാത്തലത്തിൽ ആശുപത്രികളിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ അവശ്യഘട്ടങ്ങളിലെല്ലാം എല്ലാ ആശുപത്രികളിലും ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകുന്ന പ്രവർത്തനം പ്രത്യേകം ശ്രദ്ധിച്ച് തുടർന്ന് വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *