ജി.എസ്.ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ഉപവാസം നടത്തി

Wayanad

കൽപ്പറ്റഃകേരളത്തിലെ ഫർണിച്ചർ മേഖലയിലെ ഒരേ ഒരു സംഘടന “FUMMA” സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് ജി.എസ്. ടി നിയമ വ്യവസ്ഥയിലെ കരിനിയമങ്ങൾക്കെതിരെ ജില്ലയിൽ ഉപവാസ സമരം നടത്തി. കൽപ്പറ്റ ജി.എസ്.ടി കമ്മീഷൻ ഓഫീസിനു മുൻപിൽ നടത്തിയ സമരപരിപാടി FUMMA ജില്ലാ പ്രസിഡൻറ് കെ.കെ.എസ് നായർ ഉദ്ഘാടനം ചെയ്തു. FUMMA വയനാട് ജില്ലാ സെക്രട്ടറി ഹാരിസ് ഹൈടെക് അധ്യക്ഷത വഹിച്ചു. സ്വാഗതം ജില്ലാ ട്രഷറർ വിനൂജിയും നന്ദി ന്യൂ ടെക് നൗഷാദും പറഞ്ഞു. സമരത്തിന്റെ ഭാഗമായി 11 ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം പ്രസിഡണ്ടും സെക്രട്ടറിയും ചേർന്ന് ചേർന്ന് ജി എസ് ടി കമ്മീഷണർ ഓഫീസ് മാനേജർ രാമചന്ദ്രന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *