മുതിര്‍ന്ന നേതാക്കളുടെ പരിഭവം ഉള്‍ക്കൊളളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്. പദവി ലഭിക്കാത്തതില്‍ ചിലര്‍ക്ക് വിഷമം ഉണ്ടാകാം. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. തലമുറമാറ്റം വരുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വരാം. ആരെങ്കിലും കേന്ദ്രനേതൃത്വത്തിന് പരാതി അയച്ചതായി കരുതുന്നില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
ലൈഫ് മിഷന് കേസില്‍ സര്‍ക്കാര്‍ വാദം പൊളിഞ്ഞെന്നും കെ.സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ പ്രതിപുരുഷനും പ്രതിക്കൂട്ടിലായി. സി.ബി.ഐ അന്വേഷണത്തിന് തുരങ്കം വച്ചത് കുറ്റവാളികളെ രക്ഷിക്കാനെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു