ലഡാക്കിലെ ലൈൻ ഓഫ് ആക്ചവൽ കൺട്രോളിൽ (എൽഎസി) ചൈന നടത്തിയ കടന്നുകയറ്റത്തിന് കാരണം ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ഞായറാഴ്ച പറഞ്ഞു.ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനഃസ്ഥാപിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞതായി ഇന്ത്യാ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു.“ലഡാക്കിലെ എൽഎസിയിൽ അവർ എന്താണോ ചെയ്യുന്നത് അതിന് കാരണം ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ്, അവർ ഒരിക്കലും അത് അംഗീകരിച്ചിട്ടില്ല. അവരുടെ പിന്തുണയോടെ ആർട്ടിക്കിൾ 370 ജമ്മു കശ്മീരിൽ പുനഃസ്ഥാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,”ഫാറൂഖ് അബ്ദുല്ല പറഞ്ഞു.