ന്യൂഡൽഹി: കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാൻ (74) അന്തരിച്ചു. ഹൃദയശസ്ത്രക്രിയക്ക് ശേഷം ഡൽഹിയിലെ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. അഞ്ച് ദശാബ്ദക്കാലമായി രാഷ്ട്രീയത്തിലുണ്ടായിരുന്ന അദ്ദേഹം ഇന്ത്യയിലെ അറിയപ്പെടുന്ന ദലിത് നേതാവ് കൂടിയാണ്.