ടി.ആര്.പി റേറ്റിംഗില്‍ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ചാനലിന്റെ എം.ഡിയും എഡിറ്റര്‍ ഇന്‍ ചീഫുമായ അര്‍ണാബ് ഗോ സ്വാമിക്കെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു.
ഉടന്‍ തന്നെ അര്‍ണബിനെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരം ബിര്‍ സിംഗ് അറിയിച്ചു.
സംഭവത്തില്‍ കമ്മീഷര്‍ക്കെതിരെ ആരോപണങ്ങളുയര്‍ത്തി വിഷയത്തെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് അര്‍ണാബ് നടത്തിക്കൊണ്ടിരിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കമ്മീഷണറുടെ നടപടികള്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് പരം ബിര്‍ സിംഗ് തീര്‍ക്കുന്നതെന്നാണ് അര്‍ണാബ് പറയുന്നത്.
അതേസമയം, ടി.ആര്.പി റേറ്റിംഗ് വിവരങ്ങള്‍ നല്കുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലില്‍ (ബാര്‍കോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളില്‍ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് പറയുന്നത്.