മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുദര്‍ശന്‍ ടിവിക്ക് അവസരം നല്‍കണമെന്ന് കേന്ദ്രം

National

മന്ത്രിതല സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സുദര്‍ശന്‍ ടിവിക്ക് അവസരം നല്‍കണമെന്നും വാര്‍ത്താവിതരണ മന്ത്രാലയത്തിന് ചാനലിന്റെ ഭാഗം കേള്‍ക്കണമെന്നും കേന്ദ്ര സർക്കാർ. സുദര്‍ശന്‍ ടിവിയുടെ യുപിഎസ്സി ജിഹാദ് പരിപാടിയില്‍ മന്ത്രിതല സമിതി മാറ്റങ്ങള്‍ നിര്‍ദേശിച്ചുവെന്ന വിവരം സുപ്രീംകോടതിയിലാണ് അറിയിച്ചത്.

അതേസമയം, സുദര്‍ശന്‍ ടി.വിക്കെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനായി ഈ മാസം 26 ലേയ്ക്ക് മാറ്റിവച്ചു. മറ്റുള്ളവരിൽ പ്രകോപനമുണ്ടാക്കുന്ന രീതിയിലാണ് ടിവിയിലെ പരിപാടിയുടെ അവതരണമെന്നും ഒരു പ്രത്യേക സമുദായം ബ്യൂറോക്രസിയിലേക്ക് നുഴഞ്ഞുക്കയറുന്നുവെന്ന തരത്തിലാണ് പരിപാടികളെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *