വയനാട്ടിൽ MLC ‘നിയമഗോത്രം’ തുടക്കം

General

വയനാട്ടിൽ ‘നിയമഗോത്രം’ പദ്ധതിക്ക് തുടക്കം

വയനാട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ഐടിഡിപി വയനാട്, മർകസ് ലോ കോളേജ് എന്നിവ സംയുക്തമായി സഹകരിച്ച് നടപ്പിലാക്കുന്ന ‘നിയമഗോത്രം’ പദ്ധതിക്ക് തുടക്കമായി. ഗോത്രവർഗ വിദ്യാർത്ഥികൾക്ക് CLAT, KLEE തുടങ്ങിയ ലോ എൻട്രൻസ് പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വയനാട് ജില്ലാ കോടതി ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടത്. വയനാട് ജില്ലാ ഫാമിലി കോടതി ജഡ്ജി ശ്രീ. കൃഷ്ണകുമാർ കെ. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ശ്രീമതി അനിത ആർ., സെക്രട്ടറി, ഡി.എൽ.എസ്.എ., വയനാട്, സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ), ഡോ. സി. അബ്ദുൽ സമദ്, എക്സിക്യൂട്ടീവ് ഡയറക്ടർ, മർകസ് ലോ കോളേജ്, ഡോ. അഞ്ജു എൻ. പിള്ള, പ്രിൻസിപ്പൽ, മർകസ് ലോ കോളേജ്, ശ്രീ. സുമൻ ബാബു, പ്രോജക്ട് ഓഫീസർ, ഐടിഡിപി വയനാട്, ശ്രീ. വിപിൻ സി.ജി., പ്രിൻസിപ്പൽ ഇൻ-ചാർജ്, സി.എം.ആർ.എച്ച്., കണിയാമ്പറ്റ, ഡോ. റൗഫ് വി. കെ., ശ്രീമതി ജിൻഷിയ, ശ്രീമതി സോണിയ ബെന്നി — അസിസ്റ്റന്റ് പ്രൊഫസർമാർ, മർകസ് ലോ കോളേജ് — എന്നിവർ സംബന്ധിച്ചു.

‘Niyamagothram’ Project Launched in Wayanad

The ‘Niyamagothram’ project, jointly implemented by the Wayanad District Legal Services Authority (DLSA), ITDP Wayanad, and Markaz Law College, has been launched with the objective of providing coaching to tribal students for CLAT, KLEE and other law entrance examinations.

The project was formally inaugurated at a grand function held at the Wayanad District Court Hall. Sri Krishnakumar K., Judge, Wayanad District Family Court, inaugurated the project.

The function was attended by Smt. Anitha R., Secretary, DLSA Wayanad and Civil Judge (Senior Division); Dr. C. Abdul Samad, Executive Director, Markaz Law College; Dr. Anju N. Pillai, Principal, Markaz Law College; Sri. Suman Babu, Project Officer, ITDP Wayanad; Sri. Vipin C.G., Principal-in-Charge, CMRH, Kaniyambetta; Dr. Rauf V.K.; Smt. Jinshiya; and Smt. Sonia Benny, Assistant Professors, Markaz Law College.

Leave a Reply

Your email address will not be published. Required fields are marked *