അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും; ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തേക്കും

General

മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ അശ്വന്ത് കോക്കിന് വന്‍ തിരിച്ചടി. അശ്വന്തിന്റെ ഡ്രൈവിങ് ലൈസന്‍സ് സ്‌പെന്‍ഡ് ചെയ്യാന്‍ നടക്കാവ് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും. കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് എയര്‍ഗണ്ണും പെല്ലറ്റുകളും കണ്ടെത്തി. വാഹനത്തില്‍ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റെഡിയിലെടുത്ത വാഹനവും എയര്‍ഗണ്ണും പൊലീസ് കോടതിയില്‍ ഹാജരാക്കി.

തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് അശ്വന്ത് കോക്ക് ഓടിച്ച വാഹനം രണ്ട് കാറുകളിലും ബൈക്കിലും ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അശ്വന്ത് കോക്കിന്റെ വാഹനം തടയുകയും യൂട്യൂബറെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയുമായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ട കാറിലും ഭിന്നശേഷിക്കാരന്‍ സഞ്ചരിച്ച വാഹനത്തിലുമടക്കം അശ്വന്ത് കോക്കിന്റെ വാഹനം ഇടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *