എം.ജി.എം ‘സ്‌നേഹഭവനം’ താക്കോല്‍ദാനം നടത്തി

General

പിണങ്ങോട്: മര്‍ക്കസുദ്ദഅ്‌വ എം.ജി.എം (Muslim Girls and Women’s Movement) സംസ്ഥാന കമ്മിറ്റിയുടെ ‘കൂടൊരുക്കാന്‍ കൂടെനില്‍ക്കാം’ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കിയ ആദ്യ സ്‌നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോല്‍ദാനവും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദീന്‍ ഫാറൂഖി നിര്‍വ്വഹിച്ചു. സഹജീവികളോട് കരുണ കാണിക്കുകയും
കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് മതത്തെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോഗവത്കരിക്കാന്‍ കഴിയുകയുള്ളൂവെന്നും അതുകൊണ്ടാണ് അവയെ മഹത്തായ ആരാധനയായിട്ട് മതം ഗണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംജിഎം സംസ്ഥാന പ്രസിഡണ്ട് സി.ടി ആയിഷ ടീച്ചര്‍ അധ്യക്ഷയായിരുന്നു. സ്‌നേഹ ഭവനം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

കെഎന്‍എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുള്‍ ജലീല്‍ മാസ്റ്റര്‍ , കെ. എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് സൈതലവി എഞ്ചിനീയര്‍ , കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഹക്കീം അമ്പലവയല്‍ , എം ജി എം സംസ്ഥാന സെക്രട്ടറി ആയിഷ ടീച്ചര്‍ സി. ടി, പൊഴുതന ഗ്രാമ പഞ്ചായത്തംഗം രാജന്‍ എന്‍, ഡോ. മുസ്തഫ ഫാറൂഖി ,യൂനുസ് ഉമരി,അബു കെ എച്ച് ,മുഫ്‌ലിഹ് കെ, റുക്‌സാന വാഴക്കാട്, സുബൈദ ടീച്ചര്‍, ഷെറീന ടീച്ചര്‍ , ഡോ. രഹന മുജീബ് , എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിദ്യാഭ്യാസ നേട്ടങ്ങള്‍ കൈവരിച്ച ഫിദ ഫര്‍ഹ ടി. എസ്, അഡ്വ. കെ കെ ജുബിന്‍ നുഷ്‌റിന്‍ എന്നിവരെ ആദരിക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *