കോഴിക്കോട്: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ പഞ്ചായത്ത് അംഗം മരിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പർ ആയിഷ ചേലപ്പുറമാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.
സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയായിരുന്നു. വനിതാ ലീഗ് നേതാവാണ് ആയിഷാ ചേലപ്പുറം. കൊടിയത്തൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്നു.