മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി

General

മാനന്തവാടി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരം ശുചീകരിച്ചു.ടീച്ചേഴ്‌സ് ബ്രിഗേഡിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.വി ജുബൈര്‍ നിര്‍വ്വഹിച്ചു. കെ. എസ്.ടി.എ ജില്ലാ പ്രസിഡന്റ് എ.ഇ സതീഷ് ബാബു, കെ.അനൂപ് കുമാര്‍, ജാസ്മിന്‍ തോമസ് ഉപജില്ലാ സെക്രട്ടറി പി.എ ജയറാം, ജി.ധനേഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *