മുഖ്യമന്ത്രി ചര്‍ച്ചകളില്‍ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയതെന്ന രീതിയില്‍ പുറത്തുവന്ന ചിത്രം തള്ളി എഐസിസി നിരീക്ഷകര്‍. പുറത്തുവന്നത് യാഥാര്‍ഥ രേഖയല്ലെന്നും മുഖ്യമന്ത്രിയാരെന്നതില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും നിരീക്ഷകരായ മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും പറഞ്ഞു.
ആ ചിത്രത്തിലേത് യഥാര്‍ഥ വിവരമല്ല. കൂടിയാലോചനക്ക് ശേഷമുള്ള വിവരങ്ങള്‍ അല്ല അതില്‍ പ്രതിഫലിക്കുന്നത്. തെറ്റായ പട്ടികയാണ്. ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രിയെ നിര്‍ണയിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എപ്പോള്‍ പ്രഖ്യാപിക്കണം എന്നത് കോണ്‍ഗ്രസ് ഹൈക്കമാന്റിന് അറിയാം – മുകുള്‍ വാസ്‌നിക് പറഞ്ഞു.