കുളിര് പകര്‍ന്ന് വേനല്‍മഴ; നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

General

സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ ഇന്നും തുടരും. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് കോട്ടയം , ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും, നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വൈകുന്നേരങ്ങളില്‍ ഇടിമിന്നലുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. രാവിലെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ താഴെപ്പറയുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *