മുണ്ടക്കൈ:
കൈത്താങ്ങുമായി നടുവണ്ണൂരകവും വോയ്സ് ഓഫ് തോട്ടുമൂലയും
കൽപ്പറ്റ:
വിലങ്ങാട്ടും വയനാട്ടിലും ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട സഹജീവികൾക്ക് സഹായം നേരിട്ടെത്തിക്കാൻ, യു.എ.ഇ. യിലെ നടുവണ്ണൂർ പഞ്ചായത്തുകാരുടെ കൂട്ടായ്മയായ നടുവണ്ണൂരകവും വോയ്സ് ഓഫ് തോട്ടുമൂല സൗഹൃദവേദിയും ആവിഷ്കരിച്ച ‘സഹജീവിക്കൊരു കൈത്താങ്ങ്’ ആദ്യഘട്ടം ആരംഭിച്ചു. അവശ്യവസ്തുക്കളും സുരക്ഷാ ഉപകരണങ്ങളുമായി ചുരം കയറിയ സംഘം ജില്ലയിൽ മഴക്കെടുതി നേരിടുന്ന ഏതാനും കുടുംബങ്ങൾക്കു സഹായങ്ങൾ കൈമാറി.അതേ പോലെ
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവർക്കുള്ള സാധനസാമഗ്രികളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും മറ്റും കല്പറ്റയിലെ ശേഖരണ കേന്ദ്രത്തിലും എത്തിച്ചു നൽകി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി. കല്യാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് അംഗം വിജേഷ് പുല്ലോറ എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായങ്ങൾ കൈമാറിയത്.
രാവിലെ തോട്ടുമൂലയിൽ സാമൂഹ്യ സന്നദ്ധ പ്രവർത്തകൻ ഒ. എം. കൃഷ്ണകുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ഇസ്മയിൽ പി.പി, സമീർ ബാവ, ജെറീഷ്, റഫീഖ്, മിഥുൻ കൃഷ്ണൻ, അസീസ് ഒതയോത്ത്, ഫൈസൽ, ആദർശ്, സുബൈർ ദാരിമി, ഹിലാർ, ജബ്ബാർ, മൻസൂർ, അബ്ദുറഹ്മാൻ, മുഹമ്മദ് കെ, അസീസ്, കെ.കെ. മൊയ്തീൻ കോയ, ഷബ്‌നാസ് ചീനംവീട് എന്നിവർ പങ്കെടുത്തു.