തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം

Kerala

തൃശൂര്‍: തൃശൂരും പാലക്കാടും ഇന്നും ഭൂചലനം. ഇന്നലെ ഭൂചലനമുണ്ടായ തൃശൂര്‍, പാലക്കാട് മേഖലകളില്‍ ഇന്ന് നേരിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് പാലക്കാടും തൃശൂരും ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരില്‍ പുലര്‍ച്ചെ 3.55നാണ് ഭൂചലനം ഉണ്ടായത്. പാലക്കാട് നാലുമണിക്കും. തൃശൂരില്‍ കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് ആനക്കര, തൃത്താല മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. ഇന്നലെത്തേതിനേക്കാള്‍ തീവ്രത കുറവായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *