കൽപ്പറ്റഃ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ലൈബ്രറിയുടേയും വെബ്സൈറ്റ് ആരംഭിച്ചു. ജില്ലയിലെ ഗ്രന്ഥശാലകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍, പദ്ധതി പദ്ധതിയേര പരിപാടികളെ കുറിച്ചുള്ള അറിയിപ്പുകള്, ഫോമുകള്‍ തുടങ്ങിയവ അടങ്ങുന്നതാണ് വെബ്സൈറ്റ്. വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കല്‍പ്പറ്റ എം എല്‍ എ സി കെ ശശീന്ദ്രന് നിര്‍വ്വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി ബി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി കെ ബാബുരാജ് നന്ദിയും പറഞ്ഞു. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി എം സുമേഷ്, ജില്ലാ ലൈബ്രറി ഓഫീസര്‍ മുഹമ്മദ് ബഷീര്‍, ലൈബ്രേറിയന്‍ സുമേഷ് ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.