കണ്ണോത്തുമല ജീപ്പപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം – വിമൻ ഇന്ത്യ മൂവ്മെന്റ്

Wayanad

തലപ്പുഴ: കണ്ണോത്തുമല ജീപ്പപകടത്തിൽ മരണപ്പെട്ട 9 സ്ത്രീ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് വയനാട് ജില്ലാ പ്രസിഡന്റ് ജംഷീദ പി.
അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമാണ്.മരണപ്പെട്ടവരിൽ പലരുടേയും അധ്വാനം കൊണ്ടായിരിന്നു അവരുടെ കുടുംബങ്ങൾ കഴിഞ്ഞു പോയിരുന്നത്. അതിനാൽ തന്നെ അവരുടെ കുടുംബത്തിന്റെ മുന്നോട്ടുള്ള ചിലവുകൾക്ക് കൂടി മതിയാകുന്ന തരത്തിൽ നിർബന്ധമായും 25 ലക്ഷം രൂപ അനുവദിക്കണം. അത് പോലെ അപകടത്തിൽ പരിക്കുപറ്റിയവർക്ക് ഉടൻതന്നെ അഞ്ചുലക്ഷം രൂപ സാമ്പത്തിക സഹായവും സൗജന്യമായി തുടർ ചികിത്സയും നൽകണമെന്നും ജംഷീദ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *