വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

Wayanad

സുൽത്താൻ ബത്തേരി എക്സൈസ് റേഞ്ച് പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ സുൽത്താൻ ബത്തേരി താലൂക്കിൽ നൂൽപ്പുഴ വില്ലേജിൽ നൂൽപ്പുഴ പുത്തൂർ കോളനി ഭാഗത്ത് കാട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 260 ലിറ്റർ വാഷ് കണ്ടെടുത്ത് അബ്കാരി കേസെടുത്തു . പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയിഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബാബുരാജ് കെ ബി,പ്രിവന്റിവ് ഓഫീസർ വിജയകുമാർ കെ വി , സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്ക്കുട്ടി , ദിനീഷ് എം എസ് , വിഷ്ണു കെ കെ ,വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യ ഭായ്, തൊട്ടാമൂല ഫോറെസ്റ്റ് സെക്ഷൻ വാച്ചർ സോമൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *