പി.കെ.കബീർ സലാല ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി

General

തിരുവനന്തപുരംഃജനതാദൾ ( എസ് ) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.കെ.കബീർ സലാലയെ നോമിനേറ്റ് ചെയ്തു.1987-ൽ ലോക്ദൾ പാർട്ടിയുടെ കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറിയായി സജീവ രാഷ്ടീയത്തിൽ പ്രവേശിച്ച അദ്ദേഹം നിലവിൽ ജനതാദൾ (എസ്) ൻ്റെ ജില്ലാ വൈസ് പ്രസിഡൻറും കേരള സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു വരുന്നു. വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ വന്ന അദ്ദേഹം നിരവധി കലാ കായിക സാമൂഹ്യ, സാംസ്കാരിക, രാഷ്ടീയ സന്നദ്ധ സംഘടനകളുടെ ഭാരവാഹിയായി സേവനം അനുഷ്ഠിക്കുന്നു . ലോക കേരളസഭ പ്രത്യേക ക്ഷണിതാവ്, ജനതാ ട്രേഡ് യൂണിയൻ സെൻ്റർ ( ജെ.ടി.യു.സി) കോഴിക്കേട് ജില്ലാ പ്രസിഡൻറ്, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻ്റ്, പ്രവാസി കൗൺസിൽ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ഒളിംപിക് അസോസിയേഷൻ അംഗം, കോഴിക്കോട് ജില്ലാ സ്പോർട്ട് സ് കൗൺസിൽ അംഗം, നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഭരണ സമിതി അംഗം, കൊയിലാണ്ടി ഫിഷറീസ് ഹാർബർ മാനേജ്മെൻറ് കമ്മിറ്റി അംഗം, കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളേജ് ഉപദേശക സമിതി അംഗം എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അദ്ദേഹം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും നിരവധി സംഘടനകളുടെയും അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട് .ഡൽഹി ആസ്ഥാനമായുള്ള പ്രവാസി സമിതിയിലടക്കം സ്ഥിരം ക്ഷണിതാവാണ്‌.

Leave a Reply

Your email address will not be published. Required fields are marked *