പൈലറ്റാവുക എന്ന സ്വപ്‌നം ഉണ്ടോ;ഉറാൻ അക്കാദമിയിൽ പ്രവേശനം ആരംഭിച്ചു

Education & Career

യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കാൻ ആവശ്യമായ, കൊമേഴ്ഷ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) കോഴ്സിൽ ചേരാൻ സയൻസ് സ്ട്രീമിലെ പ്ലസ്ടു വിദ്യാർഥികൾക്ക് ഇപ്പോൾ അവസരം. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലെ ഉത്തർപ്രദേശ് അമേഠി ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (ഐ.ജി.ആർ.യു.എ.) യിലാണ് പഠനം. കുറഞ്ഞത് 24 മാസം ദൈർഘ്യമുള്ളതാണ് സി.പി.എൽ. പ്രോഗ്രാം. പ്രവേശനംനേടുന്നവർക്ക് അതോടൊപ്പം നടത്തുന്ന മൂന്നുവർഷത്തെ ബി.എസ്സി. (ഏവിയേഷൻ) കോഴ്സിലേക്ക് അപേക്ഷിക്കാനും അവസരമുണ്ട്.

അപേക്ഷാർഥി 10+2/തത്തുല്യപരീക്ഷ ജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50ഉം മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവ ജയിച്ച്, ഓരോന്നിനും 50ഉം ശതമാനം മാർക്ക് പ്ലസ്ടുതലത്തിൽ നേടണം. (പട്ടിക/മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്കവിഭാഗക്കാർക്ക് 45 ശതമാനം വീതം).

അപേക്ഷ igrua.gov.in വഴി മേയ് 18 വരെ നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 12,000 രൂപ. പട്ടികവിഭാഗക്കാരെ അപേക്ഷാഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കോഴ്സ് ഫീസ് 45 ലക്ഷം രൂപ.

Leave a Reply

Your email address will not be published. Required fields are marked *