പുഴ ശുദ്ധീകരിച്ച് ഡി.വൈ.എഫ്.ഐ

Wayanad

വെണ്ണിയോട്:വെണ്ണിയോട് ചെറുപുഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഡി.വൈ.എഫ്.ഐ വെണ്ണിയോട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീക്കം ചെയ്തു. വേനൽക്കാലമായാൽ തൊട്ടടുത്ത് താമസിക്കുന്ന ആദിവാസികളും പൊതുജനങ്ങളും അലക്കാനും കുളിക്കാനുള്ള ഏക ആശ്രയം ഈ പുഴയാണ്. പുഴയോട് ചേർന്ന് വ്യാജമദ്യ വിൽപ്പനയും നടക്കുന്നുണ്ട്.മദ്യം കുടിച്ച് കഴിഞ്ഞാൽ കുപ്പി ഗ്ലാസ് ഇവയെല്ലാം പുഴയിലേക്കാണ് എറിയുന്നത്. നിരവധിതവണ എക്സൈസ് പോലീസ് അധികാരികളെ അറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഇതിനെതിരെ ശക്തമായി ഇടപെടും എന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.
ഡിവൈഎഫ്ഐ വെണ്ണിയോട് മേഖലാ സെക്രട്ടറി പി ആർ ജിതേഷ്, ട്രഷറർ വിപിൻ, ജോയിൻ സെക്രട്ടറിമാരായ അമൽ ജിത്ത്, മനു, ജോസഫ് ,സതീശൻ വസ്ത്തിക്കുന്ന് എന്നിവർ നേതൃത്വം നൽകി. സിപിഐഎം വെണ്ണിയോട് ലോക്കൽ സെക്രട്ടറി വി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *