ശനിയാഴ്‌ച മുതൽ നാലുനാൾ ബാങ്കുകൾ പ്രവർത്തിക്കില്ല

Kerala

നാളെമുതൽ നാലുദിവസം ബാങ്ക്‌ അവധി.പിന്നീട് രണ്ടുദിവസം പ്രവർത്തനം കഴിഞ്ഞാൽ വീണ്ടും ഒരു ദിവസം അവധി. അടുത്തയാഴ്‌ചയിൽ ആകെ മൂന്ന് പ്രവൃത്തിദിനം മാത്രമാണുള്ളത്‌.

ശനിയാഴ്‌ച പ്രവൃത്തിദിനമായതിനാൽ ആ ആഴ്‌ച മൂന്നുദിവസം കിട്ടും. മാർച്ച് 26 മുതൽ ഏപ്രിൽ മൂന്നുവരെയുള്ള ഒമ്പത് ദിനങ്ങളിൽ ആകെ പ്രവൃത്തിദിനം മൂന്ന് മാത്രമാണ്.നാലാം ശനിയാഴ്‌ചയും ഞായറാഴ്‌ചയും ബാങ്കുകൾ അവധിയാണ്. തുടർന്നുവരുന്ന 28,29 തീയതികളിൽ ദേശീയ പണിമുടക്ക് കാരണം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ ഒന്നിന് വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ അന്നും ബാങ്ക് അവധിയാണ്

Leave a Reply

Your email address will not be published. Required fields are marked *