വെള്ളമുണ്ട:മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിന്റെയും വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ വെള്ളമുണ്ട കുടുംബശ്രീ ഹാളിൽ വച്ച് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളെ ഉൾപ്പെടുത്തി വിമുക്തി പഞ്ചായത്ത് തല ബോധവൽക്കരണ പരിപാടി നടത്തി. പ്രസ്തുത പരിപാടി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് അധ്യക്ഷത വഹിച്ചു. മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണൻ സമൂഹത്തിൽ ഉയർന്നു വരുന്ന മദ്യത്തിനും മയക്കുമരുന്നിനും ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് എടുത്തു. കൂടാതെ കുടുംബശ്രീ അംഗങ്ങൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ ക്വിസ് കോമ്പറ്റീഷനും നടത്തി. വിജയികൾക്ക് സമ്മാനദാനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡണ്ട് എന്നിവർ ചേർന്ന് നൽകി. പ്രസ്തുത പരിപാടിയിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ സജിന അവർകൾ, മെമ്പർമാർ, മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ പി, വജീഷ് കുമാർ വി പി, മഹേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൽമ എന്നിവർ പങ്കെടുത്തു.