നിങ്ങള്‍ ആരാ..?, റെയ്ഡ് വീട്ടുമുറ്റത്ത് നടത്തണോ?; സതീശനെ പുകഴ്ത്തി സുരേഷ് ഗോപി
തൃശൂര്‍: റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും കയറും. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചോദ്യത്തിന് അവരും സാധാരണ പൗരന്‍മാര്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. ചോദ്യങ്ങള്‍ക്കിടെ മുഖ്യമന്ത്രി വിഡി സതീശനെ സുരേഷ് ഗോപി പുകഴ്ത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി പൂര്‍ണപിന്തുണയാണ് നല്‍കുന്നത്. മൂന്ന് വമ്പന്‍ പദ്ധതികള്‍ക്ക് മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായും അത് ഏതൊക്കെയാണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും, കഴിഞ്ഞ പത്തുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് പിന്തുണ കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. […]
Continue Reading