ജില്ലാ പോലീസ് ഓഫീസിൽ ഓണാഘോഷം

General

കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് ഓഫീസിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവഹിച്ച്‌ ഓണ സന്ദേശവും നൽകി. അഡീഷണൽ എസ്.പി എൻ.ആർ. ജയരാജ്, ഡിവൈ.എസ്.പി.മാരായ കെ.ജി. പ്രവീൺകുമാർ (ഡി.സി.ആർ.ബി), എം.പി. രാജേഷ് (നർകോട്ടിക്ക് സെൽ), അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് വി.ഐ. ഹനീഫ, ഡി.പി.ഒ. മാനേജർ സി.കെ. മനേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും വടംവലി മത്സരവും സംഘടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും ആവേശകരമായ പങ്കാളിത്തത്തോടെ നടന്ന മത്സരങ്ങളും കലാപരിപാടികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും യൂണിറ്റുകളും ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *