ജില്ലയില്‍ സമ്പൂര്‍ണ മുലയൂട്ടല്‍ അവബോധ വാരാചരണം

General

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിര്‍വഹിച്ചു. വയനാടിനെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ അവബോധ ജില്ലയാക്കി തെറ്റായ മുലയൂട്ടല്‍ രീതികളാല്‍ നവജാത ശിശുകളുടെ മരണങ്ങള്‍ തടയുന്നതിനാണ് ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയില്‍ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ശിശുരോഗ വിദഗ്ധ ഡോ. കെ.എം ഷാഹിന ബോധവത്ക്കരണ ക്ലാസ് നയിച്ചു.

ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ആര്യ വിജയകുമാര്‍, തരിയോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി.കെ ഷാജി വട്ടത്തറ, വാര്‍ഡ് മെമ്പര്‍ എ.കെ മുബഷിര്‍, തരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ദിവ്യകല, ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സുബൈറത്ത്, തരിയോട് സാമൂഹ്യാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബേസില്‍ വര്‍ഗ്ഗീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജീവ്, പി.ആര്‍.ഒ ലിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *