കോഴിക്കോട് പാളയത്തെ കൊലപാതകം; കൊല്ലപ്പെട്ട ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ, നടന്നത് അരുംകൊല

General

ഇന്നലെ പുലർച്ചയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ സംഭവം. കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഒറ്റമുറി വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ ബേബിയാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരമാസകലം വെട്ടേറ്റ പാടുകളും കഴുത്തിന് ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ 45 മുറിവുകൾ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴുത്തിന്റെ മുൻപിലും പിന്നിലുമായി 18 കുത്തുകൾ ഉണ്ട്. കറിക്കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ ലഹരി സംഘമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ കമ്മീഷണർ ഈ ആരോപണം തള്ളി.

സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം. എന്നാൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല എന്നതും വീഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *