സമന്വയ കേരളം സാംസ്‌കാരിക വേദിയുടെ പുസ്തക ചർച്ച സംഘടിപ്പിച്ചു

General

സമന്വയ കേരളം സാംസ്‌കാരിക വേദിയുടെ പുസ്തക ചർച്ച സംഘടിപ്പിച്ചു

കേച്ചേരി: ‘സമന്വയ കേരളം’ സാംസ്‌കാരിക വേദിയുടെ പുസ്തക ചർച്ച പരമ്പരയുടെ ഭാഗമായി കേച്ചേരി നാദബ്രഹ്മ ആർട്ട്‌ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് പുസ്തക ചർച്ച സംഘടിപ്പിച്ചു. വിദ്യാഭ്യാസ പരിശീലകനും എഴുത്തുകാരനുമായ പി എ ബഷീർ രചിച്ച ‘ഓപ്പൺ ഡേ’, ‘പഞ്ചായത്ത് ഭരണത്തിൽ മെമ്പറുടെ പങ്ക്’ എന്നീ പുസ്തകങ്ങളാണ് ചർച്ച ചെയ്തത്.

എഴുത്തുകാരി കെ. എസ്. ശ്രുതി ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ‘സമന്വയ’ ചെയർമാൻ ഗിന്നസ് സത്താർ അധ്യക്ഷത വഹിച്ചു. ചൂണ്ടൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ എം. എം. അബ്ദുൽ ജലീൽ മാസ്റ്റർ, ഇ. ഉഷ ടീച്ചർ, ജെയ്സൺ ചാക്കോ, എ. ഡി. ആന്റു മാസ്റ്റർ, ഇ. പി. മുഹമ്മദ് പട്ടിക്കര, ബഷീർ നവരംഗ്, മുനീറ കാദർ എന്നിവർ സംസാരിച്ചു.

പുസ്തകങ്ങളിലെ ആശയങ്ങളും സമകാലിക സമൂഹത്തിൽ അവയുടെ പ്രസക്തിയും സംബന്ധിച്ച് ശ്രദ്ധേയമായ ചർച്ചകൾ നടന്നു. വിവിധ മേഖലകളിൽ നിന്നുള്ള സാഹിത്യ-സാംസ്‌കാരിക പ്രവർത്തകരും വായനാപ്രേമികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *